നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്നെയും അര്‍ഹരായ നിരവധി നേതാക്കളെയും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് സമ്പത്ത് സിംഗിന്റെ രാജി.
ചണ്ഡിഗഡ്: നിയമസഭാ തിരഞ്ഞെടുപ്പ് അടിത്തിരിക്കുന്ന സാഹചര്യത്തില്‍ ഹരിയാന കോണ്‍ഗ്രസ്സിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാക്കളുടെ രാജി തുടരുന്നു. മുന്‍ മന്ത്രി സമ്പത്ത് സിംഗാണ് ഇന്ന് കോണ്‍ഗ്രസ്സില്‍ നിന്നും രാജി വെച്ചത്. ഇദ്ദേഹം ബിജെപിയില്‍ ചേരുമെന്ന് സൂചന നല്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്നെയും അര്‍ഹരായ നിരവധി നേതാക്കളെയും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് സമ്പത്ത് സിംഗിന്റെ രാജി. രാം നിവാസ് ഘോറേല, നരേഷ് സെല്‍വാള്‍, ഉക്ലാന മണ്ഡി എന്നീ നേതാക്കളെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിന്നും ഒഴിവാക്കിയത് അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു.
ബാദലി മുന്‍ എംഎല്‍എ നരേഷ് ശര്‍മ്മയും ഹരിയാന കോണ്‍ഗ്രസ് പാര്‍ട്ടി അദ്ധ്യക്ഷന്‍ അശോക് തന്‍വാറും കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചിരുന്നു.മുന്‍ ഹരിയാന കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ അശോക് തന്‍വറും ബാദലി എം എല്‍ എ നരേഷ് ശര്‍മ്മയും കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ്സില്‍ നിന്നും രാജി വെച്ചിരുന്നു. കോണ്‍ഗ്രസ്സ് പാര്‍ട്ടി ഇന്ന് കടുത്ത അസ്തിത്വ പ്രതിസന്ധി നേരിടുകയാണെന്നും പുറത്തുള്ളവരെക്കാള്‍ പാര്‍ട്ടിയുടെ അകത്തുള്ളവരാണ് യഥാര്‍ത്ഥ ശത്രുക്കളെന്നും ആരോപിച്ചായിരുന്നു തന്‍വറിന്റെ രാജി.
ഹരിയാനയില്‍ കോണ്‍ഗ്രസ്സ് കോടികള്‍ എറിഞ്ഞ് സീറ്റ് കച്ചവടം നടത്തുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടി താത്കാലിക അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ അശോക് തന്‍വറിന്റെ നേതൃത്വത്തില്‍ നൂറു കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.പുതിയ ആളുകള്‍ക്ക് സീറ്റുനല്കാന് റോബര്‍ട്ട് വാദ്ര 5 കോടി വാങ്ങിയെന്നാണ് തന്‍വാര്‍ പറഞ്ഞത്. സ്ഥാനാര്‍ഥി നിര്‍ണയങ്ങളില്‍ കടുത്ത ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് അശോക് തന്‍വാര്‍ ആരോപിച്ചിരുന്നു.കടപ്പാട് ..ഈസ്റ്റ് കോസ്റ്റ്: