ഹാപ്പിലാൻഡ് അമ്യൂസ് മെന്റ് പാർക്ക് ഫെബ്രുവരി 18 വ്യാഴാഴ്ച്ച മുതൽ തുറന്നു പ്രവർത്തിക്കും ;
കോവിഡ് ലോക്ക് ഡൌൺ കാലത്ത് പ്രവർത്തനം നിർത്തി വെച്ച വെമ്പായം ഹാപ്പിലാൻഡ് വാട്ടർ തീം & അമ്യൂസ്മെന്റ് പാർക്ക് 18/ 02/ 2021 വ്യാഴാഴ്ച്ച മുതൽ സന്ദർശകർക്കായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തുറന്നുകൊടുക്കുന്നു. തുടക്കത്തിൽ വ്യാഴം,വെള്ളി, ശനി, ഞായർ,മറ്റ് പൊതു അവധി ദിവസങ്ങൾ മാത്രമായിരിക്കും പ്രവർത്തിക്കുക. പത്തുപേരിൽ കൂടുതൽ വരുന്ന ഗ്രൂപ്പുകൾക്ക് പ്രത്യേകം ഡിസ്കൗണ്ട് ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് 9847711119, 9847020483 എന്നീ നമ്പറിൽ ബന്ധപ്പെടണമെന്ന് പാർക്ക് മാനേജർ അറിയിച്ചു.