കൊച്ചി : പെണ്‍കുട്ടികള്‍ മുഖം മറയ്ക്കുന്ന വസ്ത്രം ധരിച്ച് കോളേജില്‍ വരരുതെന്ന് മുസ്ലീം എജ്യുക്കേഷന്‍ സൊസൈറ്റി സര്ക്കുലര്‍. എംഇഎസ് ഉടമസ്ഥതയിലുള്ള കോളേജുകളില്‍ നിയമം നടപ്പാക്കും. മത മൗലിക വാദത്തിന് എതിരെയാണ് നിലപാട് എന്നാണ് എംഇഎസ് നിലപാട്.
ഹൈക്കോടതി ഉത്തരവിനെ അധീകരിച്ചാണ് സര്ക്കുലര്‍ ഇറക്കിയതെന്നും നിയമം നടപ്പാക്കുമെന്നും എംഇഎസ് അധ്യക്ഷന്‍ ഫസല്‍ ഗഫൂര്‍ പറഞ്ഞു. മതപരമായ വിഷയത്തില്‍ എംഇഎസ് ഇടപെടരുതെന്ന് മുസ്ലീം മത പണ്ഡിതരുടെ സംഘടന സമസ്‍ത പ്രതികരിച്ചു. മത സ്വാതന്ത്ര്യം വിലക്കുന്നതാണ് എംഇഎസ് തീരുമാനമെന്നും സമസ്‍ത പ്രതികരിച്ചു.