ഹിന്ദു വിരുദ്ധതയുമായി അസദുദ്ദീൻ ഒവൈയ്‌സി : അയോധ്യയെ ഫൈസാബാദാക്കി ചിത്രീകരിച്ച് പോസ്റ്റർ:
ആൾ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുൽ മുസ്ലീമിൻ പാർട്ടി അധ്യക്ഷൻ ഒവൈയ്‌സി അയോധ്യയെ ഫൈസാബാദാക്കി ചിത്രീകരിച്ച് കൊണ്ടുള്ള പോസ്റ്റർ ഹിന്ദു വിരുദ്ധതയാണെന്നു ചൂണ്ടിക്കാട്ടി സന്യാസി സമൂഹവും ഹിന്ദുക്കളും. രാമജന്മ ഭൂമിയുടെ തൊട്ടടുത്ത പ്രദേശമായ റുദോലിയിൽ ഒവൈയ്‌സി ഒരു പൊതുയോഗത്തിൽ പങ്കെടുക്കാനെത്തുന്നതിന്റെ ഭാഗമായച്ചടിച്ച പോസ്റ്ററുകളിലാണ് അയോധ്യയെ ഫൈസാബാദാക്കി ചിത്രീകരിച്ച് വിവാദമാക്കിയിരിക്കുന്നത്. പോസ്റ്റർ നീക്കം ചെയ്തില്ലെങ്കിൽ ഒവൈസിയെ ഇവിടെ പ്രവേശിപ്പിക്കില്ലെന്നാണ് അയോദ്ധ്യാവാസികൾ പറയുന്നത്.