ഹൈഡ്രോക്സി ക്ലോറോക്വിന് പിന്നാലെ പാരസെറ്റാമോളിനും കൈനീട്ടി ലോകം. ലോകത്തിന്റെ കണ്ണ് ഇന്ത്യയിലേക്ക്….

ഹൈഡ്രോക്സി ക്ലോറോക്വിന് പിന്നാലെ പാരസെറ്റാമോളിനും കൈനീട്ടി ലോകം. ലോകത്തിന്റെ കണ്ണ് ഇന്ത്യയിലേക്ക്….

ഹൈഡ്രോക്സി ക്ലോറോക്വിന് പിന്നാലെ പാരസെറ്റാമോളിനും കൈനീട്ടി ലോകം. ലോകത്തിന്റെ കണ്ണ് ഇന്ത്യയിലേക്ക്….

മലേറിയ ചികിത്സക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ എന്ന മരുന്ന് കോവിഡ് ചികിത്സക്കുപയോഗിക്കാമെന്ന കണ്ടെത്തലിനെത്തുടർന്ന് ലോകരാജ്യങ്ങളുടെ ആശ്രയവും കണ്ണും ഇന്ത്യയിലേക്ക്. ലോകത്തേറ്റവും കൂടുതലായി പാരസെറ്റമോളും ക്ലോറോക്വിനും നിർമ്മിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നതാണ് ഇതിനു കാരണവും. സാധാരണയായി, കൂടുതലും ഇവ കയറ്റുമതി ചെയ്യുന്നത് ഇറ്റലി, ജെർമനി, അമേരിക്ക, യു കെ, സ്‌പെയിൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കാണെങ്കിലും, ഇപ്പോൾ മുപ്പതിലേറെ രാജ്യങ്ങൾ ഇതിനായി കാത്തിരിക്കുകയാണ്. ചുരുക്കത്തിൽ ഒരു ഔഷധ രാജ്യ ഹബ്ബായി ഇന്ത്യ മാറിയിരിക്കുന്നു.