തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ ചന്തകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ 1,700 കിലോയോളം പഴകിയ മീന്‍ പിടികൂടി. പാളയം, മണക്കാട്, പാങ്ങോട്, കുമരിചന്ത, പൂന്തുറ, പാപ്പനംകോട് എന്നിവിടങ്ങളിലാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. പഴകിയ മീനുകള്‍ക്ക് പുറമേ അമോണിയ, ഫോര്‍മാലിന്‍ എന്നിവ ചേര്‍ത്ത മീനും ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്.
നഗരത്തില്‍ മായം ചേര്‍ത്ത മീനുകള്‍ വ്യാപകമാകുന്നതായി നഗരസഭയ്ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.സംഭവത്തില്‍ മത്സ്യവില്‍പ്പനക്കാര്‍ നഗരസഭാ കവാടത്തില്‍ പ്രതിഷേധിച്ചു.