20 വനിതകൾക്ക് നാരീ ശക്തി പുരസ്ക്കാരം..അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി :

20  വനിതകൾക്ക് നാരീ ശക്തി പുരസ്ക്കാരം..അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി :

20 വനിതകൾക്ക് നാരീ ശക്തി പുരസ്ക്കാരം..അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി :

വിവിധ മേഖലകളിൽ മികവ് തെളിയിച്ച 20 വനിതകളെ രാജ്യം നാരീ ശക്തി പുരസ്ക്കാരം നൽകി ആദരിച്ചു.രാഷ്ട്രപതി രാം നാഥ്‌ കോവിന്ദ് നാരീശക്തി പുരസ്ക്കാരം സമ്മാനിച്ചു.

നാരീശക്തി പുരസ്‌ക്കാര ജേതാക്കളെ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാരീശക്തി പുരസ്‌ക്കാര ജേതാക്കൾ ഇന്ന് ലോകത്തിന് മാതൃകയായിരിക്കുകയാണെന്ന് മോദി പറഞ്ഞു.പുരസ്‌ക്കാര ജേതാക്കളുമായി നടന്ന കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം അവർക്ക് അഭിനന്ദനം അറിയിച്ചത് .

കേരളത്തിൽ നിന്നും രണ്ടു പേരാണ് പുരസ്‌ക്കാരത്തിന് അർഹരായത്.പഠനത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിച്ച കൊല്ലം സ്വദേശിനി ഭഗീരഥി അമ്മയും(98 ) ആലപ്പുഴ സ്വദേശിനി കാര്‍ത്ത്യായനി അമ്മയുമാണ് കേരളത്തില്‍ നിന്നുള്ളവർ . ആരോഗ്യ പ്രശ്‌നങ്ങളാല്‍ പുരസ്‌ക്കാരം വാങ്ങാന്‍ ഭഗീരഥി അമ്മ എത്തിയിരുന്നില്ല .

ഇന്ത്യന്‍ വ്യോമസേനയിലെ യുദ്ധവിമാന വിഭാഗത്തിലെ ആദ്യത്തെ വൈമാനി കരായ മോഹന ജിതര്‍വാള്‍, അവനി ചതുര്‍വേദി, ഭാവന കാന്ത് എന്നിവരും പുരസ്‌ക്കാരത്തിന് അര്‍ഹരായി. കൂടാതെ കലാവതി ദേവി. താഷി, നുന്‍ഷി മാലിക്,പടാല ഭൂദേവി, ബിനാ ദേവി, ആരിഫാ ജന്‍, ചാമി മുര്‍മ്മു, നില്‍സ വാങ്‌മോ, രശ്മി ഉര്‍ദ്വര്‍ദേശെ, മന്‍ കൗര്‍, കൗശിക് ചക്രബര്‍ത്തി എന്നിവരും പുരസ്‌ക്കാരം നേടി.