20 മിനിട്ട് കൊണ്ട് ചെലവു കുറഞ്ഞ രീതിയിൽ കൃത്യമായ കൊറോണ പരിശോധന; ഫെലൂദാ സാങ്കേതിക വിദ്യയുമായി ടാറ്റ:

20 മിനിട്ട് കൊണ്ട്  ചെലവു കുറഞ്ഞ രീതിയിൽ കൃത്യമായ കൊറോണ പരിശോധന; ഫെലൂദാ സാങ്കേതിക വിദ്യയുമായി ടാറ്റ:

20 മിനിട്ട് കൊണ്ട് ചെലവു കുറഞ്ഞ രീതിയിൽ കൃത്യമായ കൊറോണ പരിശോധന; ഫെലൂദാ സാങ്കേതിക വിദ്യയുമായി ടാറ്റ:

മുംബൈ: ചെലവ് കുറഞ്ഞ രീതിയിൽ കൊറോണ പരിശോധന. പുതിയ സാങ്കേതിക വിദ്യയുമായി ടാറ്റ ഗ്രൂപ്പ്. ഫെലൂദയെന്നാണ് പുതിയ പരിശോധനയുടെ പേര് . ടാറ്റാ ഗ്രൂപ്പും സിഎസ്‌ഐആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇൻന്റഗ്രേറ്റീവ് ബയോളജിയുമായി ചേർന്നാണ് ഫെലൂദ എന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്.

ഈ സാങ്കേതിക വിദ്യ വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കാനുള്ള അനുമതി ഡിജിസിഐ ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് നൽകിയത്. സാർസ് കൊറോണ 2 വൈറസിന്റെ ജീനോമിക് സീക്വൻസാണ് ഫെലൂദാ പരിശോധനയിൽ കണ്ടെത്താൻ കഴിയുന്നത്. ജീനോം എഡിറ്റിംഗ് സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഐസിഎംആർ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഡിജിസിഐ ഫെലൂദയ്ക്ക് അനുമതി നൽകിയതെന്ന് ശാസ്ത്ര സാങ്കേതിക വിദ്യാ മന്ത്രാലയം അറിയിച്ചു.

ആർടിപിസിആർ ടെസ്റ്റിന്റെ അത്ര തന്നെ കൃത്യമായ റിസൾട്ടുകളാണ് ഫെലൂദയുടെ നിർണായക സവിശേഷത. വളരെ ചെലവ് കുറഞ്ഞതും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ രീതിയിലാണ് ഈ പരിശോധന രീതി തയ്യാറാക്കിയിരിക്കുന്നത്.