200 വർഷം പഴക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി എസ്. ജയ്ശങ്കർ:

200 വർഷം പഴക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി എസ്. ജയ്ശങ്കർ:

200 വർഷം പഴക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി എസ്. ജയ്ശങ്കർ:

മനാമ : ബഹറിനിലെ പുരാതന ഹിന്ദു ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. 200 വർഷക്കാലം പഴക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് അദ്ദേഹം ദർശനം നടത്തിയത്. ക്ഷേത്ര ഭാരവാഹികളുമായും അദ്ദേഹം സംവദിച്ചു.

ക്ഷേത്ര ഭാരവാഹികളുടെയും എംബസിയുടേയും അഭ്യർത്ഥന മാനിച്ചാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. 1817 ൽ ഇന്ത്യ വിഭജനത്തിന് മുൻപ് സിന്ധിൽ നിന്നും എത്തിയ താത്തൈ ഹിന്ദു വിഭാഗമാണ് ക്ഷേത്രം നിർമ്മിച്ചത്. ബഹ‌റിൻ സന്ദർശനം പൂർത്തിയാക്കി അദ്ദേഹം ഇന്ന് മടങ്ങും. നവംബർ 24 മുതൽ 29 വരെയാണ് അദ്ദേഹത്തിന്റെ ത്രിരാഷ്ട്ര സന്ദർശനം. ബഹറിൻ സന്ദർശിച്ച ശേഷം യുഎഇയും, സീഷെൽസുംസന്ദർശിക്കും. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം.