2000 ത്തിന്റെ കറൻസി നോട്ട് പിൻവലിച്ചു ; ഡീമോണിട്ടൈ സേഷൻ വീണ്ടും വരുമ്പോൾ:
2000 ത്തിന്റെ കറൻസി നോട്ട് പിൻവലിക്കും എന്നത് ആ നോട്ട് ഇറക്കുന്ന സമയത്ത് തന്നെ ഉറപ്പുള്ള കാര്യമായിരുന്നു.
അത് എന്ന് എന്ന കാര്യത്തിൽ മാത്രമാണ് ചോദ്യം ഉണ്ടായിരുന്നത്. അതിന് കാരണങ്ങൾ അനവധി ആണ്
.2000 ത്തിന്റെ കറൻസി “ബ്രിഡ്ജ് കറൻസി” ആയാണ് ഇറക്കിയതെന്നോർക്കുക.ഉയർന്ന ഡിനോമിനേഷൻ കറൻസികൾ പിൻവലിക്കുന്ന സമയത്ത് ഇക്കണോമിയിലെ ക്യാഷ് ഇൻ സർക്കുലേഷൻ പെട്ടെന്ന് തന്നെ നോർമലൈസ് ചെയ്യണം എങ്കിൽ പിൻവലിച്ച കറൻസിയയെക്കാൾ ഉയർന്ന ഡിനോമിനേഷൻ ഉള്ള കറൻസി വലിയ സംഖ്യയിൽ വളരെ പെട്ടെന്ന് തന്നെ കമ്പോളത്തിലേക്ക് ഇറക്കേണ്ടി വരും. അതിന് ഉപയോഗിക്കുന്ന ഹൈ വാല്യൂ കറൻസി ആണ് ഈ ബ്രിഡ്ജ് കറൻസി. 2000 ഒരു ബ്രിഡ്ജ് കറൻസി ആയിരുന്നു.
2016 ൽ നോട്ട് നിരോധനം കൊണ്ട് വന്നപ്പോൾ രാജ്യത്ത് സർക്കുലേഷനിൽ ഉള്ള 85% കറൻസി ഒറ്റയടിക്ക് പിൻവലിക്കാൻ ഉള്ള ധീരമായ തീരുമാനം എടുക്കുമ്പോൾ 85% കറൻസി തിരികെ റീപ്ലനിഷ് ചെയ്യണം എന്ന വലിയ കടമ്പ കൂടി ഉണ്ടായിരുന്നു. അതിന് ഹൈ വാല്യൂ കറൻസിയിൽ കറൻസി പ്രിന്റ് ചെയ്യണം. പെട്ടെന്ന് പണലഭ്യത കൂട്ടാൻ RBI 5000 രൂപയുടെ നോട്ട് നിർദേശിച്ചു എങ്കിൽ മോദി സർക്കാർ അത് 2000 മതിയെന്ന് തീരുമാനം എടുത്തു.
2018 നു ശേഷം RBI ഘട്ടം ഘട്ടം ആയി 2000 ത്തിന്റെ നോട്ട് സർക്കുലേഷനിൽ നിന്ന് പതിയെ പതിയെ പിൻവലിക്കാൻ തുടങ്ങിയിരുന്നു. ബാങ്കുകൾ RBI യിലേക്ക് റെമിറ്റ് ചെയുന്ന ക്യാഷ് കമ്പോണന്റിൽ 2000 ത്തിന് പകരം മറ്റു കറൻസികൾ ഇഷ്യൂ ചെയ്തു കൊണ്ട് INWARD വരുന്ന 2000 ത്തിന്റെ കോടിക്കണക്കിന് രൂപയുടെ നോട്ടുകൾ ക്രഷ് ചെയ്തു കളഞ്ഞു പകരം 500 ഉം നൂറും റീപ്ളേസ് ചെയ്തു കൊണ്ടിരുന്നു. പുതിയ 2000 ത്തിന്റെ നോട്ടുകളുടെ പ്രിന്റിങ് 2018 ഓടു കൂടി അവസാനിപ്പിച്ചു.
പിന്നീട് ബാങ്കുകളുടെ ATM കളിൽ നിന്ന് 2000 ത്തിന്റെ കാസറ്റ് ഒഴിവാക്കാൻ ബാങ്കുകൾക്ക് നിർദേശം കൊടുത്തു. നിബന്ധന പാലിക്കാത്തവർക്ക് കർശന നടപടി കൂടി ആയപ്പോൾ രാജ്യത്തെ ATM കൾ വളരെ പെട്ടെന്ന് നോൺ 2000 ആയി മാറി. അതായത് 2018 മുതൽ നിശബ്ദമായി ബാങ്കുകൾ വഴി ഒരു DEMONETIZATION നടത്തി കൊണ്ടിരുന്നു. അങ്ങനെ മാർക്കറ്റിൽ സർക്കുലേഷനിൽ ഉള്ള 2000 ത്തിന്റെ കറൻസി
നോട്ടിന്റെ കംപോണന്റ് 30% നിന്ന് 10% ത്തിലേക്ക് ഇടിച്ചിറക്കി. മറ്റൊരു പോയിന്റ് സാധാരണക്കാരൻ ഈ 2000 നോട്ട് ഉപയോഗിക്കുന്നില്ല എന്ന് ദിവസേന ഉള്ള സേവിങ്സ് അക്കൗണ്ട് ഇടപാടുകളുടെ സ്വഭാവം നോക്കി മനസിലാക്കുക എന്നതായിരുന്നു. അതും വിജയിച്ചു.
സാധാരണക്കാരനെ ഡിജിറ്റൽ ബാങ്കിങ്ങിലെക്ക് അടുപ്പിച്ചു കൊണ്ട് സൗജന്യ UPI ഇടപാടുകൾ ജനകീയമാക്കി. സൈക്കിളിൽ മീൻ വിൽക്കുന്ന ആളും ഫുട്പാത്തിൽ കരിക്ക് വിൽക്കുന്ന ആളും UPI ഉപയോഗിക്കുന്ന രീതിക്ക് ഡിജിറ്റൽ ബാങ്കിങ് ജനകീയമാക്കി മൂല്യത്തിലും എണ്ണത്തിലും ലോകത്തിൽ ഡിജിറ്റൽ ബാങ്കിങ് ഇടപാടുകളിൽ ഇന്ത്യയെ മോദി നമ്പർ വൺ ആക്കി മാറ്റി. അതായത് ഇനി ഒന്നിടവിട്ട വർഷങ്ങളിൽ നോട്ട് നിരോധനം വന്നാലും ഒരു ബാങ്കിന് മുന്നിലും ക്യൂ നില്ക്കാൻ ആളുണ്ടാവില്ല. എന്നിട്ടും ക്യാഷുമായി ക്യൂ നിൽക്കുന്നവൻ ഉണ്ടെങ്കിൽ കാര്യങ്ങൾ സർക്കാരിന് എത്രയോ എളുപ്പം.
courtesy..news desk kaladwani newsfor news whatsapp..9037259950