2020 ബജറ്റ് പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ:
കൃഷി , ഗ്രാമ വികസനം , ജലസേചനം
കൃഷി , ജലസേചനം , അനുബന്ധ വിഷയങ്ങൾ – 1.60 ലക്ഷം കോടി
ഗ്രാമ വികസനം , പഞ്ചായത്തി രാജ് – 1.23 ലക്ഷം കോടി
2024-25 ഓടെ ഒരു ലക്ഷം കോടി സമുദ്രോത്പന്ന കയറ്റുമതി
2022-23 ഓടെ 200 ലക്ഷം ടൺ മത്സ്യ ഉത്പാദനം
കാർഷികോത്പന്നങ്ങൾ കൊണ്ടുപോകാൻ കിസാൻ റെയിൽ പദ്ധതി
ശീതീകരിച്ച എക്സ്പ്രസ് ട്രെയിനുകൾ
കൃഷിക്കാർക്കായി വ്യോമ മേഖലയിൽ ചെലവ് കുറഞ്ഞ കൃഷി ഉഡാൻ സർവീസുകൾ
ഒരു ജില്ലയിൽ ഒരു തോട്ട വിള ഉത്പന്നം – മികച്ച കച്ചവടത്തിനും കയറ്റുമതിക്കും
രാസവളങ്ങളുടേയും ജൈവ വളങ്ങളുടേയും സമീകരിച്ച ഉപയോഗം പ്രോത്സാഹിപ്പിക്കും. ജൈവ കൃഷിക്ക് പ്രോത്സാഹനം
കൃഷിയില്ലാത്ത സമയത്ത് സൗരോർജ്ജ ഉത്പാദനം
ജൈവ കൃഷി ഉത്പന്നങ്ങൾക്കായുള്ള വെബ്സൈറ്റ് കൂടുതൽ കാര്യക്ഷമമാക്കും.
20 ലക്ഷം കൃഷിക്കാർക്കായി സൗരോർജ്ജ പമ്പുകൾ
ഗ്രാമങ്ങളിൽ ധാന്യങ്ങൾ സംഭരിക്കാൻ ധാന്യ ലക്ഷ്മി സംഭരണ കേന്ദ്രങ്ങൾ
ക്ഷീരവികസനം ഇരട്ടിയാക്കും . 53.5 മില്യൺ മെട്രിക് ടണ്ണിൽ നിന്നും 108 മില്യൺ മെട്രിക് ടണ്ണിലേക്ക് ഉയർത്തും.
കൃത്രിമ ബീജസങ്കലനം 30 ശതമാനത്തിൽ നിന്ന് എഴുപത് ശതമാനത്തിലെത്തിക്കും
ആരോഗ്യജീവിതം , വെള്ളം , ശുചിത്വം
പ്രധാനമന്ത്രി ജന ആരോഗ്യമേഖലയ്ക്ക് 6400 കോടി
2024 ഓടെ എല്ലാ ജില്ലകളിലും 2000 മരുന്നുകളും 300 മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാകുന്ന ജന ഔഷധി കേന്ദ്രങ്ങൾ
2025 ഓടെ ക്ഷയരോഗത്തിൽ നിന്ന് പൂർണമായും മുക്തമാകാൻ ടിബി ഹരേഗ ദേശ് ജീതേഗാ പ്രവർത്തനം
ആരോഗ്യമേഖലയ്ക്ക് ആകെ 69,000 കോടി
ജല ജീവൻ മിഷന് ആകെ 3.60 ലക്ഷം കോടി – ഈ വർഷത്തേക്ക് 11,500 കോടി
ശുദ്ധ ജല ലഭ്യതയ്ക്കായി മഴവെള്ള സംഭരണം , ജല പുന ചംക്രമണം.
സ്വച്ഛഭാരത് പദ്ധതിക്ക് 12,300 കോടി
വിദ്യാഭാസ മേഖല
വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി. നൈപുണ്യ വികസനത്തിന് 3000 കോടി
പുതിയ വിദ്യാഭ്യാസ നയം ഉടൻ പ്രഖ്യാപിക്കും
നാഷണൽ പൊലീസ് യൂണിവേഴ്സിറ്റി, നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി എന്നിവ സ്ഥാപിക്കും.
ഇന്ത്യയിലെ ഉന്നതമായ 100 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ കോഴ്സുകൾ ആരംഭിക്കും
പുതുതായി പഠിച്ചിറങ്ങുന്ന എഞ്ചിനീയർമാർക്ക് നഗരസഭകളിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ്.
ഓരോ ജില്ല ആശുപത്രിക്കൊപ്പം ഒരു മെഡിക്കൽ കോളേജ് സ്വകാര്യ പബ്ലിക്ക് പ്രൈവറ്റ് പാർട്ട്ണർഷിപ്പായി ആരംഭിക്കും
വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപം. സ്റ്റഡി ഇൻ ഇന്ത്യ പദ്ധതി ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ആരംഭിക്കും.
സാമ്പത്തിക വികസനം
വ്യാവസായിക വികസനം – 27,300 കോടി
അഞ്ച് പുതിയ സ്മാർട്ട് സിറ്റികൾ
മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഇന്ത്യയിൽ നിർമ്മിക്കാൻ പ്രോത്സാഹനം.
നാഷണൽ ടെക്നിക്കൽ ടെക്സ്റ്റൈൽ മിഷൻ – 1480 കോടി
കയറ്റുമതി വർദ്ധിപ്പിക്കാൻ നിർവിക് പദ്ധതി
സർക്കാർ നിയന്ത്രിത ഇ-മാർക്കറ്റിന്റെ വിറ്റുവരവ് 3 ലക്ഷം കോടിയിലെത്തിക്കും
കയറ്റുമതിക്കായി നികുതി നിരക്കിൽ പരിഷ്കാരം. ഡിജിറ്റലി നികുതി റീഫണ്ട് ചെയ്യും
എല്ലാ മന്ത്രാലയങ്ങളും ഗുണനിലവാര മാനദണ്ഡങ്ങൾ പ്രഖ്യാപിക്കും.
അടിസ്ഥാന സൗകര്യ വികസനം
അടിസ്ഥാന സൗകര്യ വികസനത്തിന് അടുത്ത അഞ്ച് വർഷത്തേക്ക് 100 ലക്ഷം കോടി
നാഷണൽ ലോജിസ്റ്റിക് പോളിസി ഉടൻ പ്രഖ്യാപിക്കും
ചെറുകിട വ്യവസായ മേഖല മത്സരക്ഷമമാക്കും. കൂടുതൽ തൊഴിലവസരങ്ങൾ , നൈപുണ്യ വികസനം എന്നിവ സാദ്ധ്യമാക്കും
ദേശീയ നൈപുണ്യ വികസന ഏജൻസി അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകും.
ഗതാഗത മേഖലയ്ക്ക് 1.7 ലക്ഷം കോടി
15,500 കിലോമീറ്റർ ദേശീയപാത വികസനം
ഡെൽഹി – മുംബൈ എക്സ്പ്രസ് വേ -2023 ൽ പൂർത്തിയാക്കും.
ചെന്നൈ – ബംഗളൂരു എക്സ്പ്രസ് വേ ആരംഭിക്കും.
റെയിൽ ട്രാക്കുകളിലും റെയിൽവേ ഭൂമിയിലും സൗരോർജ്ജ ഉത്പാദനത്തിനായി പദ്ധതി.
150 പുതിയ പാസഞ്ചർ ട്രെയിനുകൾ
കൂടുതൽ തേജസ് ട്രെയിനുകൾ.
ബംഗളൂരു സബർബൻ ട്രാൻസ്പോർട്ട് പ്രോജക്ട് – 18600 കോടി
നദീതീരങ്ങളിലെ സാമ്പത്തിക മേഖല വികസനം – അർത്ഥ് ഗംഗ പദ്ധതി
2024 ഓടെ ഉഡാൻ പദ്ധതിയിൽ 100 വിമാനത്താവളങ്ങൾ
ഊർജ്ജ മേഖലയിൽ 22,000 കോടി.
ദേശീയ വാതക ഗ്രിഡ് 16200 ൽ നിന്ന് 27000 കിലോമീറ്ററിലേക്ക് വർദ്ധിപ്പിക്കും
നവസാമ്പത്തിക രംഗം ലക്ഷ്യമിട്ട് ഡേറ്റ സെന്റർ പാർക്കുകൾ സ്ഥാപിക്കും
ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകളെ ഭാരത് നെറ്റ് വഴി ബന്ധിപ്പിക്കും
ഭാരത് നെറ്റിനായി 6000 കോടി.
ക്വാണ്ടം ടെക്നോളജിക്ക് അഞ്ച് വർഷത്തേക്ക് 8000 കോടി.
സാമൂഹ്യക്ഷേമം-സംസ്കാരം-വിനോദസഞ്ചാരം
പോഷകാഹാര പദ്ധതികൾക്കായി 35,600 കോടി.
സ്ത്രീ ശാക്തീകരണ പദ്ധതികൾക്കായി 28,600 കോടി
സ്ത്രീകളുടെ അമ്മയാകുന്ന പ്രായം തീരുമാനിക്കാൻ പ്രത്യേക സമിതി.
പട്ടികജാതി, മറ്റ് പിന്നാക്കക്കാരുടെ വികസനത്തിനായി 85,000 കോടി.
പട്ടിക വർഗ്ഗ വികസനത്തിനായി 53,700 കോടി.
വയോജനങ്ങൾക്കും ദിവ്യാംഗർക്കുമായി 9,500 കോടി.
വിനോദസഞ്ചാര വികസനത്തിനായി 2500 കോടി.
സാംസ്കാരിക മന്ത്രാലയത്തിന് 3150 കോടി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫെ ഹെറിറ്റേജ് -ഡീംഡ് സർവ്വകലാശാല
അഞ്ച് പുരാവസ്തു ഗവേഷക സ്ഥലങ്ങളിൽ മ്യൂസിയങ്ങൾ
( രാഖിഗരി – ഹരിയാന, ഹസ്തിനപുർ – ഉത്തർപ്രദേശ് , ശിവ്‌സാഗർ – അസം , ധോലവിര- ഗുജറാത്ത്, ആദിച്ചനല്ലൂർ- തമിഴ്നാട് )
കൊൽക്കത്ത ഇന്ത്യൻ മ്യൂസിയം – കൂടുതൽ വികസിപ്പിക്കും.
രാജ്യത്തെ നാല് മ്യൂസിയങ്ങൾ പുനരുദ്ധരിക്കും.
ബാങ്കുകളിൽ നോൺ ഗസ്റ്റഡ് ഉദ്യോഗങ്ങൾക്കായി നാഷണൽ റിക്രൂട്ട്‌മെന്റ് എജൻസി
ജമ്മു കശ്മീരിന് 30,757 കോടി , ലഡാക്കിന് 5,958 കോടി(News and Photos courtesy.. Janam Tv)