26 /11 – മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 13 വയസ്സ്; ഉണങ്ങാത്ത മുറിവുമായി രാജ്യം :
മുംബൈ: മുംബൈയിൽ 106 പേരുടെ ജീവൻ എടുത്ത ഏറ്റവും വലിയ ഭീകരാക്രമണത്തിന് ഇന്ന് 13 വര്‍ഷം തികയുമ്പോൾ രാജ്യം ഉണങ്ങാത്ത മുറിവുമായി അന്നത്തെ രാത്രിയെ ഞെട്ടലോടെ ഓർക്കുകയാണ് . 3 ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടൽ മുംബൈ നഗരത്തിനു സമ്മാനിച്ചത് മറക്കാനാവാത്ത മുറിവും, വെടിയൊച്ചകൾ മാത്രമായ രാത്രികള്‍ മായിരുന്നു .
പാകിസ്ഥാനിൽ നിന്നും അജ്മൽ കസബിന്റെ നേതൃത്വത്തിൽ കടൽ കടന്നെത്തിയ തീവ്രവവാദ സംഘം മുംബയിൽ പലയിടത്തും സ്ഫോടനങ്ങളും തുടർ ആക്രമണങ്ങളും നടത്തുകയായിരുന്നു.600 ൽ അധികം പേർക്ക് പരിക്ക് പറ്റി ,നിരവധി സ്ഥാപനങ്ങൾ തകർക്കപ്പെട്ടു . വിവിധ മേഖലകളിൽ പ്രവർത്തിച്ച സമർഥരായ നിരവധി സൈനിക ഓഫീസർമാരടക്കം കർമധീരരായ പലരും നമുക്ക് നഷ്ട്ടപെട്ടു . അജ്മൽ കസബിനെ തൂക്കി കൊല്ലുകയും ചെയ്തു. എന്നാൽ ഇതിന്റെ തിരക്കഥ തയ്യാറാക്കിയ പലരും ഇന്നും സുരക്ഷിതരരാണ്.
എന്നാൽ അന്നും ഭീകരാക്രമണ സംഭവങ്ങളെ പുകമറയ്ക്കുള്ളിലാക്കി സിദ്ധാന്തങ്ങൾ പടച്ചുണ്ടാക്കാനായിരുന്നു രാജ്യത്തെ ഒരു വിഭാഗം മാദ്ധ്യമങ്ങളും മതമൗലികവാദികളും ശ്രമിച്ചത്.