27.79 കോടി പിരിച്ചുവെന്ന വജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിജു രമേശ്
തിരുവനന്തപുരം: ബാറുടമകള്‍ പണം പിരിച്ചിട്ടില്ലെന്ന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാറിന്റെ വാദം തള്ളി ബാറുടമ ബിജു രമേശ്. ബാറുടമകള്‍ 27.79 കോടി രൂപ പിരിച്ചുവെന്ന് കണ്ടെത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് ബിജു രമേശ് പുറത്ത് വിട്ടു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ബിജു രമേശ് വ്യക്തമാക്കി. മനോരമ ന്യൂസിനോടായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.
ബാറുടമകളോ സംഘടനകളോ ആര്‍ക്കും പണം പിരിച്ച് നല്‍കിയിട്ടില്ലെന്നായിരുന്നു സുനില്‍ കുമാര്‍ പറഞ്ഞത്. എന്നാല്‍ ബാര്‍ ഉടമകള്‍ പണം പിരിക്കുമ്പോള്‍ വി സുനില്‍കുമാര്‍ ഭാരവാഹിത്വത്തില്‍ ഇല്ലെന്നും ബിജു രമേശ് പറഞ്ഞു.