4.5 വർഷത്തിനുള്ളിൽ കേരളത്തിലെ മന്ത്രിമാർ സന്ദർശിച്ചത് 27 രാജ്യങ്ങൾ : വിവരങ്ങൾ പുറത്ത്:

4.5 വർഷത്തിനുള്ളിൽ കേരളത്തിലെ മന്ത്രിമാർ സന്ദർശിച്ചത് 27 രാജ്യങ്ങൾ : വിവരങ്ങൾ പുറത്ത്:

4.5 വർഷത്തിനുള്ളിൽ കേരളത്തിലെ മന്ത്രിമാർ സന്ദർശിച്ചത് 27 രാജ്യങ്ങൾ : വിവരങ്ങൾ പുറത്ത്:

തൃശൂർ: നാലര വർഷത്തിനിടെ മുഖ്യമന്ത്രിയുൾപ്പെടെ സംസ്ഥാനത്തെ മന്ത്രിമാരുടെ സംഘം സന്ദർശിച്ചത് 27 വിദേശ രാജ്യങ്ങൾ. ഇതിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഏറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിച്ചത്.

മന്ത്രി 10 രാജ്യങ്ങൾ സന്ദർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ടാം സ്ഥാനത്തുള്ളത്. 3 തവണ യുഎസ് യാത്രയടക്കം അദ്ദേഹം 9 രാജ്യങ്ങൾ സന്ദർശിച്ചു. ഒരു യുഎസ് യാത്ര ചികിത്സാ സംബന്ധമായ കാര്യങ്ങൾക്കു വേണ്ടിയും മറ്റൊന്ന് സ്വകാര്യ സന്ദർശനവുമായിരുന്നു. അതേസമയം, ആരോഗ്യമന്ത്രി കെ. കെ ശൈലജ 8 രാജ്യങ്ങളിലാണ് സന്ദർശനം നടത്തിയത്. മന്ത്രിമാരുടെ വിദേശയാത്രകളിൽ പലതും മുഖ്യമന്ത്രി നയിക്കുന്ന സംഘത്തിൽ അംഗമായാണ്.

വിവരാവകാശ നിയമപ്രകാരം ഈ വിവരങ്ങൾ ലഭിക്കുന്നതിനു കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയ്ക്കു മറുപടിയായാണ് വിദേശയാത്രാ വിവരങ്ങൾ ലഭിച്ചത്. മന്ത്രിമാർ സന്ദർശിച്ചിട്ടുള്ള രാജ്യങ്ങളിൽ മോൾഡോവ, കസാഖിസ്ഥാൻ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ഉൾപ്പെടുന്നു.courtesy.. brave india