60 വര്ഷം കൊണ്ട് കോൺഗ്രസ് നശിപ്പിച്ച രാജ്യത്തെ പത്ത് വര്ഷം കൊണ്ട് ഇത്രയുമെത്തിച്ചെങ്കിൽ ഇപ്പോൾ എന്തിന് ഈ വിറളി കോൺഗ്രസിന്:
മോദി ഭരണത്തിൽ എല്ലാം നേരെയാകും എന്ന് കരുതിയിരുന്നവരിൽ ചിലർക്കെങ്കിലും ഒരു എതിർ ചിന്താഗതി ഉണ്ടായിട്ടുണ്ട് എന്നത് വാസ്തവം ആണ്. പക്ഷെ അത് ഒരു വെറും വൈകാരികമായ ചിന്താഗതി ആണ്. നമ്മൾ പാസാക്കും എന്ന് കരുതിയ പല നിയമങ്ങളും പാസാക്കുന്നില്ല. കേന്ദ്രം ഇടപെടും എന്ന് കരുതുന്ന പലതിലും കേന്ദ്രം ഇടപെടുന്നില്ല, ഇതെല്ലാം നമ്മുടെ വികാരപരമായ ചിന്തകൾ മാത്രം ആണ്. ഇനി ചില യാഥാർഥ്യങ്ങളിലെക്ക് വരാം!
അമേരിക്ക ആണ് ലോകത്തിലെ ഒന്നാമത്തെ രാജ്യം. അതിന്റെ കാരണം അമേരിക്കൻ ഇക്കോണോമിയുടെ വലുപ്പം ആണ്. ശതകോടീശ്വരന്മാർ കൂടുതൽ ഉള്ളത് അമേരിക്കയിൽ ആണ് . അതിന്റെ കാരണം ആ രാജ്യത്തിന്റെ സാമ്പത്തിക നിലയുടെ വലുപ്പം തന്നെയാണ്.അവിടെ ഒരു വ്യക്തിയുടെ ആളൊഹരി വരുമാനം 33.5 ലക്ഷം രൂപ ആണ്. ഇന്ത്യയുടെ ആണേൽ അത് 2,10,000 രൂപ മാത്രം ആണ്. 2014 ൽ അത് വെറും 98,000 രൂപ മാത്രം ആയിരുന്നു വന്നതും ഓർക്കുക.
നരേന്ദ്ര മോഡി സർക്കാർ ലക്ഷ്യം വെക്കുന്നത് നമ്മുടെ ആളോഹരി വരുമാനം 5,ലക്ഷത്തിൽ ത്തിൽ എത്തിക്കുക എന്നതാണ് . അങ്ങിനെ വന്നാൽ ഒരു സാധാരണ തൊഴിലാളിക്ക് പോലും വർഷം ഒരു 2.5 /3 ലക്ഷം കയ്യിൽ കിട്ടും. സാമ്പത്തിക ഉന്നമനം ഉണ്ടായാൽ കലാപങ്ങൾ ഉണ്ടാകില്ല. സാമ്പത്തിക ബുദ്ധിമുട്ട് ആണ് ഏതൊരു അസഹിഷ്ണുതയുടെയും അടിസ്ഥാനം..മോദി സർക്കാരിന്റെ പ്രഥമ പരിഗണന എന്നത് രാജ്യത്തിന്റെ സാമ്പത്തിക രംഗം 7 ട്രില്യൺ വലുപ്പത്തിൽ എത്തിക്കുകxഎന്നതാണ് . UCC യോ ബംഗാൾ സർക്കാരിനെ പിരിച്ചു വിടലോ അടക്കം എന്ത് നടന്നാലും ഇന്ത്യയുടെ പുറമെ ഉള്ള ശത്രുക്കളും അകത്തെ ശത്രുക്കളും കൂടി രാജ്യമാകാമാനം പ്രക്ഷോഭം ആരംഭിക്കും. CAA പ്രക്ഷോഭം, കാർഷിക നിയമം ഒക്കെ നമ്മൾ കണ്ടതാണ്. പ്രക്ഷോഭം കൊണ്ടു ഗുണം ഒന്നും ഇല്ല ഏങ്കിലും അത് രാജ്യത്തിന്റെ വളർച്ചയിൽ കാര്യമായ പ്രശ്നം ഉണ്ടാക്കും.. വളർച്ച മുരടിച്ചാൽ ദാരിദ്ര്യം കൂടും. ദാരിദ്ര്യം ആണ് പലതിന്റെയും വളം. ചുരുക്കി പറഞ്ഞാൽ രാജ്യം ഒരു ഏഴു ട്രില്യൺ വളർച്ചയിൽ എങ്കിലും ആയാൽ പ്രക്ഷോഭത്തിനു പോകാൻ ആളെ കിട്ടാത്ത അവസ്ഥ വരും.. മാത്രമല്ല ഇന്ന് വീട്ടിൽ ഇരുന്നു പണം ഉണ്ടാക്കാൻ പോലും ഒരുപാട് മാർഗ്ഗങ്ങൾ ഉണ്ട്, അടിസ്ഥാന വികസനത്തിന്റെ ഒരു ഗുണം അതാണ്.
https://youtu.be/AdUnUG2VlG4?si=1fn0lagcEzEoUfA0 (youtube vedio)
കേരളവും ബംഗാളും ഒക്കെ കേന്ദ്ര സർക്കാരിന്റെ പ്രശ്നം മാത്രമല്ല സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്‍നം കൂടിയാണ്. സുപ്രീം കോടതി വരെ ഡീപ് സ്റ്റേറ്റ് ന്റെ കയ്യിൽ ആയ കാലഘട്ടം ആണിത്. ജനം അനുവദിക്കുന്നത് കൊണ്ടാണ് പിണറായി സർക്കാരും മമത സർക്കാറും ഒക്കെ ഉണ്ടാകുന്നത്, ജനങ്ങൾ വിചാരിച്ചാൽ ഇവർക്ക് സ്ഥാനം ഉണ്ടാകില്ല. ജനങ്ങൾ ആണ് കോൺഗ്രസിനെ തുടർച്ചയായി പ്രതിപക്ഷത്തു ഇരുത്തുന്നത്.കാരണം രാജ്യത്തിന് ഒരു ഉപകാരവുമില്ലാത്ത രാഷ്ട്രീയ പാർട്ടിയായി കോൺഗ്രസ് മാറിയിരിക്കുന്നു.രാജ്യത്തെ വിദേശ ശക്തികളുടെ സഹായത്തോടെ
ഏതു വിധേനയും അട്ടിമറിക്കാനുള്ള ശ്രമം അവർ നടത്തുന്നത് ജനങ്ങൾ കാണുന്നുണ്ട്. ഹിന്ദുവിനെ തല്ലിയാൽ ഹിന്ദുവിനു തിരിച്ചും തല്ലാം. ഇസ്ലാമിക രാഷ്ട്രിയത്തിനു എതിരെ കേരളത്തിൽ ക്രിസ്ത്യാനി തിരിച്ചു പ്രതികരിച്ചത് കണ്ടല്ലോ.
ഇന്ത്യയിൽ രാമക്ഷേത്രം വന്നത് പോലെ UCC യും വരും ബിജെപിയുടെ അജണ്ടയിൽ ഉള്ള സകല നിയമങ്ങളും വരും. പക്ഷെ 60 വർഷം കൊണ്ടു ഈ രാജ്യത്തെ കോൺഗ്രസ് തുലച്ചത് എടുത്ത് മാറ്റി.. മോദി പെട്ടന്ന് എല്ലാം നേരെയാക്കി തരണം എന്ന് പറഞ്ഞാൽ നടക്കില്ല. ബിജെപിക്ക് രാജ്യത്തു 40% പിന്തുണ ആണ് ഉള്ളത്. 60% എതിരാണ്.. ആ ഒരു സാഹചര്യം കൂടി മനസിലാക്കി വേണം ബിജെപി അതിന്റെ ലക്ഷ്യത്തിൽ രാജ്യത്തെ എത്തിക്കാൻ. ആ ലക്ഷ്യത്തിലെക്ക് ആണ് മോദി രാജ്യത്തെ നയിക്കുന്നത്.. എന്ന് മാത്രം ജനങ്ങൾ മനസിലാക്കുക.courtesy..News Desk Kaladwaninews…8921945001.