കുണ്ടും കുഴിയുമായ ഉള്ളൂർ ആക്കുളം റോഡിൽ വാഹന യാത്രാദുരിതം രൂക്ഷം; മഴയുണ്ടെങ്കിലും ഇല്ലെങ്കിലും:
മഴയെങ്കിൽ വെള്ളക്കെട്ട് ..വെയിലെങ്കിൽ ഫ്രീയായി പൊടിവലിയും:
വാഹന യാത്രാക്കാരും അല്ലാത്തവർക്കും ഒരുപോലെ യാത്രാ ദുരിതമായ ഉള്ളൂർ ആക്കുളം റോഡിൽ ഒരുകൊല്ലത്തിലേറെയായി യാത്രാ ദുരിതമാണ് സർക്കാർ സമ്മാനിക്കുന്നത്. ആരോടും പരാതി പറയാനില്ല… പറഞ്ഞാലും കാര്യമില്ലെന്നാണ് നാട്ടുകാരും വാഹന യാത്രക്കാരും പരിസര വാസികളായ കച്ചവടക്കാർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്.റോഡിൽ ചൊവ്വേ നടക്കാൻ ഒരിടമില്ല .ഉള്ളത് മലമ്പാതയെക്കാൾ കഷ്ടവും. സർക്കസിലെ അഭ്യാസം പോലെ ഒരു ഞാണിന്മേൽ കളിയാണ് ഇവിടെ വാഹന യാത്രികർ നടത്തുന്നത് .വലിയ കുഴിയിൽ വീഴാതിരിക്കാൻ വാഹനം പതുക്കെയാക്കുമ്പോഴേക്കും പിറകിൽ വരുന്നയാൾ ഇടതൂടയോ വലതൂടയോ പാഞ്ഞിരിക്കും.നിത്യേന അപകടങ്ങളും ഉണ്ടാകാറുണ്ട്.
റോഡിൽ പാതിവഴിയിലായി കിടക്കുന്ന ഡ്രെയിനേജ് പണി മൂലമാണ് ജനങളുടെ സ്വൈരമായ സഞ്ചാര സ്വാതന്ത്ര്യം ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുന്നത് എന്ന് ജനസമൂഹം പറയുന്നു. മെഡിക്കൽ കോളേജിലേക്കും വരുന്ന മരണാസന്നരായായ രോഗികളുടെയും ഗര്ഭിണികളുടെയും അവസ്ഥ പറയാതിരിക്കുന്നതാണുത്തമം. പറഞ്ഞാൽ ഒരുപക്ഷെ കെ റെയിൽ ഇതിനു പകരമാണെന്നു വരെ പറഞ്ഞെന്നിരിക്കും . ഇനിയും ഇതിന്റെ ജോലികൾ തീരാൻ ഒരു മൂന്നു കൊല്ലമെങ്കിലും എടുത്തേക്കാമെന്നിരിക്കെ പ്രദേശ വാസികളുടെയും വാഹന യാത്രികരുടെയും ദുരവസ്ഥയാണ് ഞങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ മുന്നിലേക്ക് സമർപ്പിക്കുന്നത്.റോഡിൽ തെങ്ങും നട്ടിട്ടുള്ളതായി കാണപ്പെടുന്നു.
ആക്കുളം റോഡിൽ.. മോർ സൂപ്പർ മാർക്കറ്റിനു സമീപത്തു നിന്ന് തുടങ്ങി പുലയനാർ കോട്ടയ്ക്ക് തിരയുന്ന ഭാഗത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ മുൻഭാഗം വരെയാണ് ( ഏതാണ്ട് ഒരു കി മി ദൂരം ) ഈ ദുരവസ്ഥയുള്ളത് .അധികാരികളുടെ അനാസ്ഥയ്ക്ക് വിരാമമുണ്ടാകുമെന്ന പ്രതീക്ഷയോടെ…kaladwani news