68 ..മത് സിനിമ ദേശീയ അവാർഡ് : ആദിവാസി സമൂഹത്തിലെ നഞ്ചിയമ്മയ്ക്ക് ലഭിച്ചതിൽ എന്തിനീ മുറുമുറുപ്പ് :

68 ..മത് സിനിമ ദേശീയ അവാർഡ് : ആദിവാസി സമൂഹത്തിലെ നഞ്ചിയമ്മയ്ക്ക് ലഭിച്ചതിൽ എന്തിനീ മുറുമുറുപ്പ് :

68 ..മത് സിനിമ ദേശീയ അവാർഡ് : ആദിവാസി സമൂഹത്തിലെ നഞ്ചിയമ്മയ്ക്ക് ലഭിച്ചതിൽ എന്തിനീ മുറുമുറുപ്പ് :

കുറച്ച് വർഷങ്ങൾക്കു മുമ്പ് വരെ രാജ്യത്ത് അവാർഡുകളിലേറെയും ലഭിച്ചിരുന്നത് പണക്കൊഴുപ്പ് അല്ലെങ്കിൽ ഒരു കച്ചവട രീതിയിലായിരുന്നു;
ഒരു പ്രാഞ്ചിയേട്ടൻ രീതി .എന്തിനാ ഒളിക്കുന്നെ .. തെളിച്ചു തന്നെ പറയാം… മോഡി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് അതിനൊരു സമൂല മാറ്റം ദൃശ്യമായത്. ജാതിയോ,മതമോ നോക്കാതെ എല്ലാവിഭാഗം ജനങ്ങളിലെയും അര്ഹതപെട്ടവരിലേയ്ക്ക് എന്ത് തരം പുരസ്‌കാരങ്ങളും എത്താൻ തുടങ്ങിയതോടെയാണ് മുറുമുറുപ്പുകളും അവാർഡ് തിരസ്കരിക്കലും ഒക്കെ ഉണ്ടായത്.

 

ആദിവാസി വിഭാഗത്തിൽ നിന്നും രാജ്യത്തിൻ്റെ നെറുകയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നും അവാർഡ് സ്വീകരിക്കുവാൻ ആദിവാസി കലാകാരിയായ നഞ്ചിയമ്മയ്ക്കു സാധിക്കട്ടെ എന്നതാണ് രാജ്യവും കലാധ്വനി ന്യൂസും ഉറ്റുനോക്കുന്നത്.

 

On National Interest..by kaladwani news:

ആദിവാസികളുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്നവരാണ് രാഷ്ട്രീയക്കാരിലേറെയും.വനവാസികളുടെ പേരിൽ നടപ്പാക്കുന്ന എല്ലാ പദ്ധതികളും, സ്വന്തം കീശ വീർപ്പിക്കുന്നതിനുള്ള, മാർഗമായി മാത്രം ഊരുകളിൽ കാണുന്ന, പണി തീരാത്ത വീടുകളുടെ ഫോട്ടോ കൊടുത്തു, വോട്ട് നേടുന്ന നമ്മുടെ രാഷ്ട്രീയ നേതാക്കൾക്കും, ഉദ്യോഗസ്ഥ വൃന്ദത്തിനും, ഒരു വിഭാഗം സാംസ്ക്കാരികർക്കും ഇതൊന്നും ദഹിക്കാനുമിടയില്ല.ഇതേ ക്കുറിച്ചു അൽപ്പമെങ്കിലും അറിയാനോ പഠിക്കാനോ ആഗ്രഹമുണ്ടെങ്കിൽ അട്ടപ്പാടിയിലെ ആദിവാസി ഊരുകൾ സന്ദർശ്ശിച്ചാൽ കാര്യങ്ങളുടെ നേർക്കാഴ്ച്ച മനസിലാക്കാം. കേന്ദ്ര സർക്കാർ അനുവദിച്ച നൂറു കണക്കിന് കോടികളൊക്കെ ഇവിടെ ആദിവാസികളുടെ ഉന്നമനത്തിനു ചിലവിട്ടെന്നു പറയുമ്പോഴും ഊരുകളുടെ സ്ഥിതി ഇപ്പോഴും പരിതാപകരമാണ് എന്ന് പറയാതെ വയ്യ.അപ്പോൾ പിന്നെ നാഞ്ചിയമ്മയെ ഒക്കെ ഇക്കൂട്ടർ വെറുതെ വിടുമോ..?picture courtesy .. india today