90-ാമത് ഇന്ത്യൻ വ്യോമസേനാ ദിനത്തിന്റെ നിറവിൽ ഭാരതീയ വ്യോമസേന:

90-ാമത് ഇന്ത്യൻ വ്യോമസേനാ  ദിനത്തിന്റെ നിറവിൽ ഭാരതീയ വ്യോമസേന:

90-ാമത് ഇന്ത്യൻ വ്യോമസേനാ ദിനത്തിന്റെ നിറവിൽ ഭാരതീയ വ്യോമസേന:

കരുത്തിന്റെ, പകരം വെക്കാനില്ലാത്ത പ്രതീകമാണ് ഇൻഡ്യൻ വ്യോമസേന.ലോകത്തിലെ മികച്ചതും,ഏറ്റവും വലിയ നാലാമത്തെ ശക്തിയും.. സേനയുടെ ശക്തി വർദ്ധിപ്പിച്ച് റാഫേലും…

Air Chief Marshal of India Air Marshal VR Chaudhary

ഒക്ടോബർ 8, 90-ാമത് ഇന്ത്യൻ വ്യോമസേനാദിനം. ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയും,1.7ലക്ഷം അംഗങ്ങൾ ഉൾക്കൊള്ളുന്ന തുമായ സേനയാണ് ഇൻഡ്യൻ വ്യോമസേന. 1932 ഒക്ടോബർ 8-നാണ് ഇൻഡ്യൻ വ്യോമസേന സ്ഥാപിതമായത്.അതിനാലാണ് എല്ലാവർഷവും ഒക്ടോബർ 8ന് ഇൻഡ്യൻ വ്യോമസേനദിനമായി ആചരിക്കുന്നത്.
റോയൽ ഇന്ത്യൻ എയർഫോഴ്സ് എന്നറിയപ്പെട്ടിരുന്ന വ്യോമസേന, ഇന്ത്യ റിപ്പബ്ളിക്ക് ആയതോടെയാണ് റോയൽ എന്ന പദം ഉപേക്ഷിച്ച് ഇൻഡ്യൻ എയർഫോഴ്സ് അഥവാ ഇൻഡ്യൻ വ്യോമസേന എന്നായത്.1954ൽ ആണ് ഇൻഡ്യൻ വ്യോമസേനയുടെ എയർ മാർഷലായി സുബ്രതോ മുഖർജി നിയമിതനായത്. വ്യോമസേനാ ഹെഡ് ക്വാർട്ടേഴ്സ് ഡൽഹിയിലാണ്.

സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം പ്രധാനപ്പെട്ട മൂന്നു യുദ്ധങ്ങളിൽ പങ്കെടുക്കുകയും വിജയശ്രീലാളിതമാവുകയും ചെയ്ത നേട്ടവുമായാണ് ഇൻഡ്യൻ വ്യോമസേന കുതിക്കുന്നത്.നിരവധി വൈവിധ്യമാർന്ന അതിർത്തികളിലും,വ്യത്യസ്തവും,ദുർഘട കാലാവസ്ഥകളിലും പ്രവർത്തിച്ച ഇൻഡ്യൻ വ്യോമസേന ഇന്ന് ലോകത്തിലെ മികച്ചതും,ഏറ്റവും വലിയ നാലാമത്തെ ശക്തിയുമാണ്.ഇൻഡ്യൻ സായുധ സേനയെ ലോകോ ത്തരമാക്കുന്നതിൽ മുൻസർക്കാരുകളെക്കാൾ, മോദിസർക്കാർ വഹിച്ച പങ്കിനേയും ഈയവസരത്തിൽ അനുസ്മരിക്കേണ്ടതാണ്.
പഴഞ്ചൻ യുദ്ധവിമാനങ്ങളുമായി പ്രവർത്തനമാരംഭിച്ച റോയൽ ഇൻഡ്യൻ എയർഫോഴ്സ് ഇന്ന്… എത്തിനിൽക്കുന്നത് ലോകോത്തര ശക്തിയും ആധുനികതയും ആർജ്ജിച്ച യുദ്ധവിമാനങ്ങളും ഇതര അനുബന്ധ സംവിധാനങ്ങളുമായിട്ടാണ്.ഇത്തരം കിടപിടിച്ച അതിനൂതനസന്നാഹങ്ങളെ നിയന്ത്രിക്കുന്ന,അതു കൈകാര്യം ചെയ്യുന്ന നമ്മുടെ ആർമി,നേവി,എയർഫോഴ്സ് സൈനികർ,അതിനോടു കൂടിച്ചേർന്നു പ്രവർത്തിക്കുന്നവർ എന്നിവരാണ് യഥാർത്ഥ ഹീറോകൾ എന്ന് കൂടി നാം അറിയേണ്ടതുണ്ട്. തിന്നാലും തിന്നില്ലെങ്കിലും, ഉറങ്ങിയാലും ഉറങ്ങിയില്ലെങ്കിലും ഏത് ദുർഘട കാലാവസ്ഥയിലും, പരിതസ്ഥിതിയിലും,കടലോ, കരയോ,ആകാശമോ എന്ന വേർതിരിവില്ലാതെ കണ്ണിലെ കൃഷ്ണമണിപോലെ അവർ ഭാരതത്തെയും ഭാരത മക്കളെയും കാത്തുരക്ഷിക്കുന്നു.അത് നാം മറന്നു കൂടാ…

ചുമതലകൾ
കരസേനക്കും, നാവികസേനയ്ക്കും ആവശ്യമായ സഹായസഹകരണങ്ങൾ ലഭ്യമാക്കുക, സമുദ്രനിരീക്ഷണം,ശത്രുനിരീക്ഷണം,നമ്മുടെ സ്വന്തം സ്ഥാപനങ് ൾക്ക് ശത്രുരാജ്യങ്ങളിൽ നിന്നുള്ള സംരക്ഷണം, സൈനികാവശ്യങ്ങൾക്കുള്ള ചരക്കുസാമഗ്രികളുടെ കയറ്റിറക്ക്, ശത്രുക്കളെ തകർക്കുക എന്നിവയാണ്. സമാധാനകാലത്ത് വ്യോമസേനയുടെ സഹായം ജനങ്ങളിലേയ്ക്ക് നേരിട്ട് തന്നെയും എത്തിച്ചേരാറുണ്ട്. ഉദാഹരണമായി വെള്ളപ്പൊക്കം തുടങ്ങിയ അവസരങ്ങളിൽ ജനങ്ങളെ സുരക്ഷിത ഇടങ്ങളിലേയ്ക്ക് മാറ്റുക,അവർക്ക് ഭക്ഷണം, വെള്ളം മറ്റ് അവശ്യവസ്തുക്കൾ എത്തിക്കുക…തുടങ്ങി സമാനമായ നിരവധി സത്ക്കർമ്മങ്ങൾ വ്യോമസേന ചെയ്തുവരുന്നു.
ഹെഡ് ക്വാർട്ടേഴ്‌സ് :
വ്യോമസേനാ ആസ്ഥാനം ന്യൂഡൽഹിയിലാണ്. വ്യോമസേനാ മേധാവി ചീഫ് ഓഫ് ദി എയർ സ്റ്റാഫ് ആണ്. ഇപ്പോഴത്തെ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി ആണ്.
ഡിഫൻസ് മിനിസ്റ്റർ ഓഫ് ഇൻഡ്യ…. രാജ്നാഥ് സിംഗ് .
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ഓഫ് ഇൻഡ്യ….ജനറൽ അനിൽ ചൗഹാൻ:
ഇന്ത്യൻ എയർ ഫോഴ്സ് നു എല്ലാവിധ വിജയങ്ങളും നേരുന്നു… …kaladwani news and Kaladwani magazine