തിരുവനന്തപുരം: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും. മൂന്നര ലക്ഷം കുരുന്നുകള്‍ നാളെ അക്ഷരമുറ്റത്തെത്തും.12,640 സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകളിലായാണ് കുരുന്നുകള്‍ അക്ഷരമാധുര്യം നുകരുന്നത്. പുതിയ അദ്ധ്യയന വര്‍ഷത്തിന് തുടക്കം കുറിക്കാന്‍ വര്ണപ്പകിട്ടാര്ന്ന പ്രവേശനോത്സവ പരിപാടികളാണ് സ്കൂളുകളില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്കൂള്‍ തുറക്കുന്നത് നീട്ടി വെയ്ക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ സ്കൂള്‍ തുറക്കുന്നത് നീട്ടിവെയ്ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എസി മൊയ്തീന് വ്യക്തമാക്കി. നേരത്തെ തീരുമാനിച്ചിരുന്നത് പോലെ സ്കൂളുകള്‍ വ്യാഴാഴ്ച തന്നെ തുറക്കുമെന്ന് മന്ത്രി പറഞ്ഞു.