തിരുവനന്തപുരം : പിണറായി സർക്കാർ അധികാരമേറ്റ് മൂന്നു വർഷങ്ങൾ പിന്നിടുമ്പോൾ കേരളത്തിൽ ഇതുവരെയുണ്ടായ ഇരുപത് രാഷ്ട്രീയ കൊലപാതകങ്ങളിൽ പതിനഞ്ചിലും പ്രതികൾ ഭരണകക്ഷിയിൽ പെട്ടവരാണ്.ഇതിലെല്ലാം പ്രതികൾ സ്വന്തം പാർട്ടിക്കാർ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഒരു ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കി. ചുരുക്കത്തിൽ പിണറായി സർക്കാർ അധികാരമേറ്റതിനു ശേഷം പതിനാറു പേരേയാണ് സിപിഎം കൊലക്കത്തിക്കിരയാക്കിയത്. കണ്ണൂരിൽ നടന്ന പത്തുകൊലപാതകങ്ങളിൽ ഏഴിലും പ്രതികൾ സിപിഎമ്മുകാർ തന്നെയാണ്. അവിടെ ആറ് ആർ.എസ്.എസ്/ബിജെപി പ്രവർത്തകരേയും ഒരു കോൺഗ്രസ് പ്രവർത്തകനേയുമാണ് സിപിഎമ്മുകാർ കൊലപ്പെടുത്തിയത്.