തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കാര്‍ക്കശ്യ നിലപാടിന്റെ ആവശ്യമില്ലെന്നും, മുഖ്യമന്ത്രി ശൈലി മാറ്റണമെന്നും വ്യക്തമാക്കി സിപിഐ യിലെ ഒരു വിഭാഗം നേതാക്കള്‍. സംസ്ഥാന കൗണ്‍സിലിലാണ് നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ വിഷയത്തില്‍ പ്രായോഗിക സമീപനമാണ് വേണ്ടതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. അതെസമയം ശബരിമല വിഷയത്തില്‍ സവര്‍ണ ഹിന്ദുക്കള്‍ സര്‍ക്കാരിന് എതിരായെന്നും ന്യൂനപക്ഷ ഏകീകരണം തോല്‍വിക്ക് കാരണമായെന്നും സംസ്ഥാന എക്സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.