ന്യൂഡല്‍ഹി: ബിജെപി ദേശീയാദ്ധ്യക്ഷനായി അമിത്ഷാ തുടരും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും വിലയിരുത്താനായി ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാര്‍ട്ടി അംഗത്വം 20 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തതായും ഡിസംബറില്‍ സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ അമിത് ഷാ തന്നെ പാര്‍ട്ടിയെ നയിക്കുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് പറഞ്ഞു.
പാര്‍ട്ടി മെമ്പര്‍ഷിപ്പ് ക്യാമ്പെയിന് തുടക്കം കുറിച്ചുവെന്നും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മെമ്പര്‍ഷിപ്പ് ക്യാമ്പെയിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുഷ്യന്ത് ഗൗതം, സുരേഷ് പൂജാരി, അരുണ്‍ ചതുര്‍വേദി, ശോഭാ സുരേന്ദ്രന് എന്നിവരും ചൗഹാനൊപ്പമുണ്ടാകും. (കടപ്പാട്:ജനം)