കൊട്ടാരക്കര വാളകത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് കെ.എസ്.ആർ.ടി.സി ബസ്സിന് തീപിടിച്ചു.കെഎസ്ആര്‍ടിസി ബസും കോണ്‍ക്രീറ്റ് മിക്സര്‍ വണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഒരു മണിക്കൂര്‍ മുമ്പാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വണ്ടികള്‍ രണ്ടും കത്തിനശിച്ച അവസ്ഥയിലാണ്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്താന്‍ വൈകിയെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.കൂടുതൽ വാർത്തകൾ പിന്നാലെ..