കോട്ടയം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് പിളർന്നു. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ ഒരു വിഭാഗം കോട്ടയത്ത് ചേർന്ന യോഗത്തിൽ ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തു. ഇ ജെ അഗസ്തിയാണ് ജോസ് കെ മാണിയുടെ പേര് നിർദ്ദേശിച്ചത്. മുൻ എംഎൽഎ തോമസ് ജോസഫ് നിർദ്ദേശത്തെ പിന്താങ്ങി.
. എട്ട് ജില്ലാ പ്രസിഡന്റുമാർ മാത്രം പങ്കെടുത്ത യോഗത്തിൽ നിന്ന് സിഎഫ് തോമസ് അടക്കമുള്ള മുതിർന്ന നേതാക്കൾ വിട്ടുനിന്നു .