തിരുവനന്തപുരം: വെള്ളം വേണമെങ്കിൽ നൽകാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനം നിരസിച്ച് തമിഴ് നാട്. ട്രെയിൻ മാർഗം വെള്ളമെത്തിക്കാമെന്ന വാഗ്ദാനമാണ് തമിഴ്നാട് സർക്കാർ വേണ്ടെന്ന് വച്ചത്. ഇക്കാര്യം തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പിണറായി വിജയനെ അറിയിച്ചു. വേണമെങ്കിൽ തമിഴ്നാടിനു വെള്ളം എത്തിച്ചു നൽകാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്നായിരുന്നു വാഗ്ദാനം.