ന്യൂഡൽഹി ; അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് രാജ്യത്ത് വിപുലമായ പരിപാടികളാണ് യോഗാ ദിനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത് .
ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ നടക്കുന്ന ഔദ്യോഗിക യോഗാ ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം 30,000 പേർ പങ്കെടുക്കും . ആഭ്യന്തര മന്ത്രി അമിത് ഷാ , പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് മറ്റ് കേന്ദ്രമാർ എന്നിവരും യോഗാ പരിപാടികളിൽ പങ്കാളികളാകും .