ലക്നൗ: കൊമ്പന്റെ വഴിയേ മോഴയും …കോണ്‍ഗ്രസിനു പിന്നാലെ ബിഎസ്പിയിലും കുടുംബ വാഴ്ച്ച. പാര്‍ട്ടി അദ്ധ്യക്ഷ മായവതിയുടെ സഹോദരന് ആനന്ദ് കുമാറിനെ വൈസ് പ്രസിഡന്റായും ആനന്ദ് കുമാറിന്റെ മകന് ആകാശ് ആനന്ദിനെ നാഷണല്‍ കോര്‍ഡിനേറ്ററായും നിയമിച്ചു.
ഇന്ന് ചേര്‍ന്ന ബിഎസ്പി യോഗത്തിലാണ് പുതിയ പാര്‍ട്ടി ഭാരവാഹികളെ തെരഞ്ഞെടുത്തത്. എന്നാല്‍ 24കാരനായ ആകാശ് ആനന്ദിനെ പാര്‍ട്ടിയുടെ നിര്‍ണ്ണായക ചുമതല ഏല്‍പ്പിച്ചത് യുവാക്കളെ കൂടുതലായി ആകര്‍ഷിക്കാനാണ് എന്നാണ് ബിഎസ്പി നേതാക്കള്‍ പറയുന്നത്. എന്നാല്‍ നേരത്തെ കുടുംബ ഭരണമെന്ന ആരോപണമുയര്‍ന്നപ്പോള്‍ ആനന്ദ് കുമാറിനെ സ്ഥാനത്തു നിന്നും നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ആനന്ദ് കുമാറിനെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്.ഡാനിഷ് അലിയാണ് പാര്‍ട്ടിയുടെ ലോക്സഭ നേതാവ്.