ദില്ലി: കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഒരു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഒരു ബന്ദ് പോലും ഇല്ലാത്ത സാഹചര്യം കശ്മീരിൽ ഉണ്ടായിരുന്നില്ല. ആ റെക്കോര്‍ഡ് തകര്‍ത്താണ് കാശ്മീർ സന്ദർശനം കഴിഞ്ഞ അമിത് ഷാ ദില്ലിയില്‍ തിരിച്ച് എത്തിയത്.ആഭ്യന്തര മന്ത്രി എന്ന നിലയില്‍ തന്റെ മുഖ്യപരിഗണന വിഷയങ്ങളില്‍ ഒന്ന് കശ്മീര്‍ തന്നെയാകും എന്നതിന്റെ ശക്തമായ സൂചനയാണ് അമിത് ഷാ ലോക്സഭയില്‍ നല്‍കിയത്. കശ്മീരില്‍ ആറ് മാസം കൂടി രാഷ്ട്രപതി ഭരണം തുടരുന്നതിനുള്ള ബില്ലും അമിത് ഷാ അവതരിപ്പിച്ചു.
ഇന്ത്യ നേരിടുന്ന കശ്മീര്‍ പ്രശ്നത്തിനു കാരണം നെഹ്റു ആണെന്ന് അമിത് ഷാ തുറന്നടിച്ചു.ഇന്ത്യയെ കോൺഗ്രസ് വിഭജിച്ചു ;കശ്മീരിന്റെ മൂന്നിൽ ഒന്ന് ഭാഗം നഷ്ടമായി…
ജമ്മു കശ്മീരില്‍ ആറ് മാസത്തേക്ക് കൂടി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്ന ബില്‍ ആയിരുന്നു ആഭ്യന്തര മന്ത്രിയായ അമിത് ഷാ അവതരിപ്പിച്ചത്. ജൂലായ് മൂന്ന് മുതല്‍ ആറ് മാസത്തേക്ക് കൂടി ഇപ്പോഴത്തെ സ്ഥിതി തുടരണം എന്നാണ് ബില്‍ ആവശ്യപ്പെടുന്നത്.മെഹ്ബൂബ മുഫ്തിയുടെ ബിജെപി സഖ്യ സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടതിന് ശേഷം സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണവും പിന്നെ രാഷ്ട്രപതി ഭരണവും ആയിരുന്നു. ഈ കാലയളവില്‍ തീവ്രവാദത്തിന്റെ അടിവേരിളക്കുവാന്‍ ആയിട്ടുണ്ട് എന്നാണ് അമിത് ഷായുടെ അവകാശവാദം. മുന്‍ തിരഞ്ഞെടുപ്പുകളില്‍ എല്ലാം കശ്മീരില്‍ രക്തപ്പുഴയാണ് ഒഴുകിയിരുന്നതെങ്കില്‍ ഇത്തവണ ഒരു പ്രശ്നവും ഉണ്ടായില്ലെന്നും അമിത് ഷാ പറഞ്ഞു.
ഇതിനിടെ മനീഷ് തീവാരിയുടെ വിഭജന പരാമര്‍ശത്തില്‍ അമിത് ഷാ ശരിക്കും പ്രകോപിതനായി. തനിക്ക് അദ്ദേഹത്തോട് ഒരു ചോദ്യം ചോദിക്കാനുണ്ട് എന്ന് പറഞ്ഞായിരുന്നു തുടക്കം. ആരായിരുന്നു വിഭജനത്തിന് ഉത്തരവാദി? ഇന്ന് ജമ്മു കശ്മീരിൽ ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല. അതിന് ആരാണ് ഉത്തരവാദി? – ഇതായിരുന്നു അമിത് ഷായുടെ ചോദ്യം. ജവഹര്‍ലാല്‍ നെഹ്റുവിനെ ലക്ഷ്യം വച്ചായിരുന്നു അമിത് ഷായുടെ പരാമര്‍ശങ്ങള്‍.