ന്യൂഡൽഹി ; മുങ്ങുന്ന കപ്പലിൽ നിന്ന് രക്ഷപെടാനുള്ള ശ്രമത്തിലാണ് ഇന്ന് കോൺഗ്രസിലെ പല നേതാക്കളും. . ലോക്സഭ തിരഞ്ഞെടുപ്പിന് തുടർന്ന് നാമമാത്രമായ കോണ്‍ഗ്രസില്‍ നിന്ന് നിരവധി പേരാണ് രാജി വയ്ക്കുന്നത് . ഡൽഹി വർക്കിങ് പ്രസിഡന്റ് രാജേഷ് ലിലോതിയയാണ് ഇന്ന് രാജി വച്ചത് .വടക്ക് പടിഞ്ഞാറൻ ഡൽഹിയിൽ നിന്നും അദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു .
നിയമ മനുഷ്യാവകാശ സെല്‍ ചെയര്മാന് സ്ഥാനത്തു നിന്ന് വിവേക് തന്‍ഖ രാജിവെച്ചത് വ്യാഴാഴ്ചയാണ്. സ്വയം പുറത്ത് പോകുക മാത്രമായിരുന്നില്ല തൻഖ ചെയ്തത് . കൂടുതൽ പേർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു .
മഹിളാ കോൺഗ്രസിന്റെ ഹരിയാന ഘടകം പ്രസിഡന്റ് സുമിത്ര ചൗഹാൻ, മേഘാലയയിൽ നിന്നുള്ള ജനറൽ സെക്രട്ടറി നെട്ട പി സാംഗ്മ , സെക്രട്ടറി വീരേന്ദർ രാത്തോഡ് , ഛത്തീസ്ഗഡ് ജനറൽ സെക്രട്ടറി അനിൽ ചൗധരി , മധ്യപ്രദേശ് സെക്രട്ടറി സുധീര്‍ ചൗധരി, ഹരിയാന സെക്രട്ടറി സത്യവീര്‍ യാദവ് എന്നിവരാണ് രാജിവെച്ച മറ്റു പ്രമുഖര്‍.