നെഹ്രു കുടുംബം നരസിംഹറാവുവിനെ ഒതുക്കിയെന്ന് ചെറുമകൻ ; രാഹുലും ,സോണിയയും മാപ്പ് പറയണമെന്നും ആവശ്യം:

നെഹ്രു കുടുംബം നരസിംഹറാവുവിനെ ഒതുക്കിയെന്ന് ചെറുമകൻ ; രാഹുലും ,സോണിയയും മാപ്പ് പറയണമെന്നും ആവശ്യം:

ന്യൂഡൽഹി ; നെഹ്രു കുടുംബത്തിനു വേണ്ടിയാണ് മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിനെ ഒതുക്കിയതെന്ന് ചെറുമകൻ എൻ വി സുഭാഷ് . പാർട്ടി നടത്തിയ എല്ലാ തെറ്റുകളുടെയും ഉത്തരവാദിത്തം റാവുവിന്റെ തലയിൽ പഴി ചാരുകയായിരുന്നു . അദ്ദേഹത്തോട് ചെയ്ത തെറ്റിന്റെ പേരിൽ രാഹുലും ,സോണിയയും മാപ്പ് പറയണമെന്നും എൻ വി സുഭാഷ് ആവശ്യപ്പെട്ടു.

ജന്മവാർഷികത്തിൽ പോലും റാവുവിനെ അനുസ്മരിക്കാൻ കോൺഗ്രസ് തയ്യാറാകാത്തതിനെയും സുഭാഷ് വിമർശിച്ചു . 1996 ൽ കോൺഗ്രസിനു നേരിട്ട പരാജയത്തിനു ശേഷമാണ് റാവുവിനെ ഒതുക്കാൻ നെഹ്രു കുടുംബം ശ്രമിച്ചത് . റാവുവിന്റെ തലയിലാണ് പരാജയത്തിന്റെ ഉത്തരവാദിത്തം കെട്ടിവയ്ക്കാൻ ശ്രമിച്ചത് .

റാവുവിനെ പോലുള്ള ഒരാള്‍ നേതൃനിരയില്‍ തുടര്‍ന്നാല്‍ ഗാന്ധി – നെഹ്രു കുടുംബത്തില്‍ നിന്നുള്ളവര്‍ക്ക് പ്രധാന്യം ലഭിക്കില്ലെന്ന് ചിലര്‍ കരുതി. അതാണ് റാവുവിനെ ഒതുക്കാൻ കാരണം . അദ്ദേഹം നടപ്പാക്കിയ സർക്കാർ നയങ്ങൾ ഒന്നും കോൺഗ്രസ് ചർച്ചയാക്കിയില്ല . ഇത്തരത്തിൽ രാജ്യത്തിന്റെ ഒരു പ്രധാനമന്ത്രിയെ അവഗണിച്ച സോണിയയും ,രാഹുലും മാപ്പ് പറയണം .courtesy:janam