മുന്നോക്ക വിഭാഗങ്ങളോട് അവഗണനയെന്ന ആരോപണ വിലാപവുമായി എന്‍എസ്എസ്:

മുന്നോക്ക വിഭാഗങ്ങളോട് അവഗണനയെന്ന ആരോപണ വിലാപവുമായി എന്‍എസ്എസ്:

സംസ്ഥാന സര്‍ക്കാരിനെതിരെ പത്രക്കുറിപ്പുമായി എന്‍എസ്എസ്.10 ശതമാനം മുന്നോക്ക സംവരണം ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അനുവദിച്ചിട്ടും ഇപ്പോൾ അത് അർഹരായവർക്ക് ലഭിക്കുന്നില്ലെന്ന് പറഞ്ഞുള്ള ആരോപണം പത്രക്കുറിപ്പിലൂടെയാണ് ഉന്നയിച്ചിരിക്കുന്നത്.മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇത് സൂചിപ്പിക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.മുന്നോക്ക സമുദായങ്ങളോട് സര്‍ക്കാരിന് അവഗണനയാണെന്നും എന്‍എസ്എസ് കുറ്റപ്പെടുത്തി
. ഉദ്യോഗസ്ഥരുടെ നിയമനത്തിലും സര്‍ക്കാരിന് അനാസ്ഥയുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച പത്ത് ശതമാനം സംവരണം നടപ്പാക്കാന്‍ ഇത് വരെ നടപടിയെടുത്തിട്ടില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു ജനറല്‍ സെക്ട്രട്ടറി ജി സുകുമാരന്‍ നായരുടെ പേരിലുള്ള പത്രക്കുറിപ്പിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

വാൽക്കഷണം:ഈ കുറ്റപ്പെടുത്തലുകളും ആരോപണവും കൊണ്ട് ആരുടേയും കണ്ണുകളെ മൂടിക്കെട്ടാനാവില്ല.ശബരിമല വിഷയത്തിൽ സഹായത്തിന് ഒരു വിഭാഗത്തിന്റെ ആവശ്യമുണ്ടായിരുന്നു.അതുകഴിഞ്ഞ് അവർ കണ്ണിലെ കരടായി. ലോക്സഭാ ഇലെക്ഷനിൽ വോട്ട് ചെയ്തത് ഭൂരിഭാഗം ഇന്ത്യയും ത്യജിച്ച .. ജീർണിച്ച പാർട്ടിക്ക് …നേതാക്കളുടെ ഗുണം മാത്രം ലക്ഷ്യമാകുമ്പോൾ ഇങ്ങനെയുക്കയെ വരൂ.ഹിന്ദു സമൂഹം ഇന്നനുഭവിക്കുന്ന ദുരവസ്ഥയ്ക്ക് കാരണവും ഇങ്ങനെയുള്ള ചില നേതാക്കളാണെന്നാണ് പൊതുസമൂഹം പറയുന്നതും….