ന്യൂഡല്‍ഹി: കസഖ്സ്ഥാനില്‍ എണ്ണപ്പാടത്ത് കുടുങ്ങിയ150 തോളം ഇന്ത്യാക്കാരെ രക്ഷിക്കാന്‍ നടപടികള്‍ ആരംഭിച്ചെന്നു വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ടെങ്കിസ് എണ്ണപ്പാടത്താണ് ഇന്ത്യാക്കാര്‍ കുടുങ്ങിക്കിടക്കുന്നത്.ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
തദ്ദേശീയരുമായുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് ഇന്ത്യാക്കാര്‍ കുടുങ്ങിയത്. ലബനീസ് സ്വദേശി പോസ്റ്റ് ചെയ്ത ചിത്രത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് സംഘര്‍ഷം പടരുകയായിരുന്നു.
സംഭവം ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും രക്ഷിക്കാന്‍ നടപടികള്‍ ആരംഭിച്ചെന്നും വിദേശകാര്യ സഹ മന്ത്രി വി മുരളീധരന്‍ അറിയിച്ചു.