രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ ബജറ്റ് മികച്ചതെന്ന് പ്രവാസി വ്യവസായികളും സാമ്പത്തിക രംഗത്തെ വിദഗ്‌ധരും അഭിപ്രായപ്പെട്ടു.ഭരണത്തിൽ തുടർച്ച ലഭിച്ച നരേന്ദ്ര മോദി സർക്കാരിന്റെ ദീർഘകാല കാഴ്ചപ്പാടുകൾ പ്രതിഫലിക്കുന്നതാണ് പുതിയ കേന്ദ്ര ബജറ്റെന്നും നാല് മാസം മുമ്പ് അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ മുൻഗണനകൾ നിലനിർത്തിക്കൊണ്ട് സുസ്ഥിര സാമ്പത്തിക വളർച്ചയാണ് ധനമന്ത്രി ലക്ഷ്യമാക്കുന്നതെന്നും ബി.ആർ.എസ്. വെഞ്ചേഴ്‌സ്, എൻ.എം.സി & ഫിനാബ്ലർ ചെയർമാൻ ഡോ. ബി.ആർ. ഷെട്ടി വാർത്താ കുറിപ്പിൽ പറഞ്ഞു.
ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ആദ്യ കേന്ദ്ര ബജറിലെ പ്രഖ്യാപനങ്ങള്‍ ഗ്രാമീണ ഇന്ത്യയുടെ പുരോഗതിക്ക് അനുഗുണമാകുമെന്നുറപ്പാണെന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്, ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.വിദേശ തദ്ദേശ നിക്ഷേപങ്ങളോടുള്ള ഉദാരസമീപനവും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള സ്വകാര്യനിക്ഷേപ ക്ഷണവും വഴി രാജ്യത്തിൻറെ സാമ്പത്തിക വളർച്ചക്ക് പുതിയ കുതിപ്പ് നല്കാനാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ ഊന്നൽ നൽകുന്നതെന്ന് ഒറ്റനോട്ടത്തിൽ വിലയിരുത്താമെന്ന് ഫിനാബ്ലർ സി.ഇ.ഒ.യും യൂനിമണി – യു.എ.ഇ. എക്സ്ചേഞ്ച് ഗ്രൂപ്പ് സി.ഇ.ഒ.യുമായ പ്രമോദ് മങ്ങാട്ട് വ്യക്തമാക്കി.ഏതു സങ്കീർണ്ണ സാമ്പത്തിക സാഹചര്യത്തിലും മികച്ച സാമ്പത്തിക വളർച്ച ലക്ഷ്യമിടുന്ന ഇന്ത്യൻ പ്രതീക്ഷകളുടെ സമാഹാരമാണ് രണ്ടാമത് മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റെന്ന് എൻ.എം.സി. ഹെൽത്ത് സി.ഇ.ഒ പ്രശാന്ത് മങ്ങാട്ട് പറഞ്ഞു.കടപ്പാട്: ജനം