ഗുജറാത്തിൽ രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ വിജയം.ബി.ജെ.പി. സ്ഥാനാര്ഥികളായിരുന്ന വിദേശ കാര്യമന്ത്രി എസ്.ജയകുമാർ,ജുഗൽ താക്കൂർ എന്നിവർ നൂറിലേറെ വോട്ടിന്റെ പൂരിപക്ഷത്തിൽ വിജയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്രമന്ത്രിസ്‌മൃതി ഇറാനിയും ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതിനെ തുടർന്നാണ് രാജ്യസഭയിലേക്കുള്ള ഒഴിവ് ഉണ്ടായത് .രാജ്യസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥികൾ ചന്ദ്രികചൂഡാസായും ഗൗരവ് പാണ്ഡെയും ആയിരുന്നു .