നിരോധനം കാറ്റിൽപറത്തി മുത്വലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തി ; ഭർത്താവിന്റെ മാതാപിതാക്കളുടെ ഉൾപ്പെടെ വസ്തുക്കൾ ജപ്തി ചെയ്യാൻ ഉത്തരവിട്ട് കോടതി:

നിരോധനം കാറ്റിൽപറത്തി  മുത്വലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തി ; ഭർത്താവിന്റെ മാതാപിതാക്കളുടെ ഉൾപ്പെടെ വസ്തുക്കൾ ജപ്തി ചെയ്യാൻ ഉത്തരവിട്ട് കോടതി:

ആലപ്പുഴ : ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിനിയാണ് ഭർത്താവ് മുത്വലാഖ് ചൊല്ലിയതിനെതിരെ കോടതിയെ സമീപിച്ചത് . മുത്വലാഖ് ചൊല്ലിയ ഭർത്താവിന്റെ മാതാപിതാക്കളുടെ അടക്കം സ്വത്തുക്കൾ ജപ്തി ചെയ്യാൻ ഉത്തരവിട്ട് കോടതി .
ആര്യാട് സൗത്ത് കൊറ്റം കുളങ്ങരയിൽ ഷമ്മാസ് 2018 ജനുവരി 1 നാണ് യുവതിയെ വിവാഹം കഴിച്ചത് . എന്നാൽ ഏറെ നാൾ കഴിയും മുൻപ് തന്നെ വിദേശത്ത് ജോലിയുള്ള ഭർത്താവും , വീട്ടുകാരും വിവാഹ ബന്ധം വേർപ്പെടുത്താൻ യുവതിയെ നിർബന്ധിക്കുകയായിരുന്നു . ഇതിനു യുവതി വഴങ്ങാതായപ്പോൾ മുത്വലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തി.

വിവാഹ സമയത്ത് യുവതി അണിഞ്ഞ 27 പവനും , വരന് നൽകിയ മൂന്ന് ലക്ഷം രൂപയും കൂടാതെ ജീവനാംശമായി 15 ലക്ഷം രൂപയും ആവശ്യപ്പെട്ടാണ് യുവതി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത് .