കർണാടകയിലെ സഖ്യ സർക്കാർ കൂടുതൽ പ്രതിസന്ധിയിലേയ്ക്കെന്ന് .വിമത എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് ശ്രമത്തിന് കനത്ത തിരിച്ചടി. നിലപാട് വ്യക്തമാക്കി എംഎൽഎമാർ തന്നെ രംഗത്തെത്തി. തങ്ങൾ ഒറ്റക്കെട്ടാണെന്നും രാജി പിൻവലിക്കില്ലെന്നും എംഎൽഎമാർ വ്യക്തമാക്കി.രാജിവച്ച കോൺഗ്രസ് എംഎൽഎ എസ്.ടി സോമശേഖറാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. രാജിവച്ച എംഎൽഎമാർ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിന്റെ പുറത്തെത്തിയാണ് സോമശേഖർ മാദ്ധ്യമങ്ങളെ കണ്ടത്.
ഞങ്ങൾ 13 പേരും സ്പീക്കർക്ക് രാജി സമർപ്പിച്ചതാണ്. ഇക്കാര്യം ഗവർണറെ കണ്ട് അറിയിക്കുകയും ചെയ്തതാണ്. ഞങ്ങൾ ഒറ്റക്കെട്ടാണ്. രാജി പിൻവലിക്കുന്നതിനെക്കുറിച്ചോ തിരികെ ബംഗളൂരുവിലേക്ക് മടങ്ങുന്നതിനെ കുറിച്ചോ ഉള്ള ചോദ്യം ഉദിക്കുന്നതേയില്ലെന്നും സോമശേഖർ പറഞ്ഞതായാണ് വാർത്ത .