തിരുവന്തപുരത്തെ ഹോട്ടലുകളിൽ വ്യാപക റെയ്ഡ്-ഭക്ഷ്യമാലിന്യം വിറ്റ് കീശ വീർപ്പിക്കുന്ന നിരവധി ഹോട്ടലുകൾ പിടികൂടി ;നഗരസഭ ഹെൽത്ത് സ്കോഡ് ;വിളമ്പുന്നത് ആഴ്ചയോളം പഴകിയ വിഷവസ്തുക്കളെന്ന് റിപ്പോർട്ട് ;

തിരുവന്തപുരത്തെ ഹോട്ടലുകളിൽ വ്യാപക റെയ്ഡ്-ഭക്ഷ്യമാലിന്യം വിറ്റ്  കീശ വീർപ്പിക്കുന്ന നിരവധി ഹോട്ടലുകൾ പിടികൂടി ;നഗരസഭ  ഹെൽത്ത് സ്കോഡ് ;വിളമ്പുന്നത് ആഴ്ചയോളം പഴകിയ വിഷവസ്തുക്കളെന്ന് റിപ്പോർട്ട് ;

59 ഹോട്ടലുകളിൽ 46 ലും മാരകവിഷലിപ്തമായ ഭക്ഷണങ്ങളെന്ന് ആരോഗ്യവിഭാഗത്തിന്റെ കണ്ടെത്തൽ.

തിരുവനതപുരം പട്ടണത്തിലെ …തമ്പാനൂർ, കരമന,അട്ടകുളങ്ങര,പാളയം,ഓവർ ബ്രിഡ്ജ് തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ച് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 46 ഹോട്ടലുകളിൽ നിന്ന് ആഴ്ചയോളം പഴക്കമുള്ള ജീർണിച്ചതും ,ആരോഗ്യപ്രശ്നമുളവാക്കുന്നതുമായ നിരവധി വിഷലിപ്തഭക്ഷണ സാധനങ്ങളാണ് പിടിച്ചെടുത്തത്. വ്യാഴാഴ്ച രാവിലെ വ്യത്യസ്‌ത സ്‌കോർഡുകളായി നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ കണ്ടെത്തിയത്.
59 ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 46 ഹോട്ടലുകളും വളരെ താഴ്ന്ന നിലവാരത്തിലുള്ളതോ, കേടുവന്നതോ, ദുർഗന്ധപൂരിതമായതോ,വൃത്തിയില്ലാത്ത ചുറ്റുപാടിലോ ആണെന്ന് കണ്ടെത്തി. ത്രീ സ്റ്റാർ ഹോട്ടലുകൾ,നഗരത്തിലെ മറ്റു പ്രമുഖ ഹോട്ടലുകൾ ഒക്കെ ഇതിൽ പെട്ടിട്ടുണ്ട്. ത്രീ സ്റ്റാർ ഹോട്ടലുകളുടെ പട്ടികയിൽ സ്റ്റാച്യുവിലുള്ള പങ്കജ്, ചിരാഗ് ഇൻ,ഹോട്ടൽ ഗീത് എന്നിവ ഉൾപ്പെടുന്നു. 46
ഹോട്ടലുകളുടെയും പേര് വിവരങ്ങൾ ഇപ്രകാരമാണ്.അത് പൊതുജനങ്ങൾക്ക് ഉപകാരപ്പെട്ടേക്കാം.

നഗരത്തിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി… 59 ഹോട്ടലുകളിൽ പരിശോധന നടത്തിയതിൽ…. 46 ഹോട്ടലുകൾക്ക് നോട്ടീസ് നൽകി …. ഹോട്ടലുകളുടെ പേര് വിവരങ്ങൾ ചുവടെ ….

  1. തന്നൂസ് റസ്റ്റോറൻറ് കമലേശ്വരം …
  2. സീനത്ത് ഹോട്ടൽ മണക്കാട് …
    3.അശ്വതി ടീസ്റ്റാൾ മണക്കാട് …
    4.റാഹത്ത് ഹോട്ടൽ മണക്കാട് …
    5.ഗീതാഞ്ജലി ടിഫിൻ സെൻറർ മണക്കാട് …
    6.al safa റസ്റ്റോറൻറ് കമലേശ്വരം …
    7.ഹോട്ടൽ പങ്കജ് സ്റ്റാച്ചു …
    8.ഹോട്ടൽ സഫാരി ഓവർബ്രിഡ്ജ് തമ്പാനൂർ …
    9.ഓപ്പൺ ഹൗസ് …
    10.ഹോട്ടൽ ആര്യാസ് പുളിമൂട് …
    11.ചിരാഗ് ഇൻ സെക്രട്ടറിയേറ്റ് ….
    12.ഹോട്ടൽ ഗീത് പുളിമൂട് …
    13.സ്റ്റാച്ചു റസ്റ്റോറൻറ് സ്റ്റാച്യു ….
    14.സംസം റസ്റ്റോറൻറ് പാളയം …
    15.എം ആർ എ റസ്റ്റോറന്റ് പാളയം ….
    16.എസ് .പി .കാറ്റേഴ്സ് പി ആർഎസ് ഹോസ്പിറ്റൽ
    ക്യാൻറീൻ കരമന ….
    17.നെസ്റ്റ് റസ്റ്റോറൻറ് പി ആർ എസ് കരമന …
    18.ഹോട്ടൽ കൃഷ്ണ ദീപം കാലടി ….
    19.ഹോട്ടൽ സ്വാഗത് പാളയം …
    20.ട്രിവാൻഡ്രം ഹോട്ടൽ സ്റ്റാച്ചു …
    21.മാളിക റസ്റ്റോറൻറ് ….
    22.ഹോട്ടൽ ടൗൺ ടവർ ….
    23.ഹോട്ടൽ കൃഷ്ണ ….
    24.ഹോട്ടൽ വിനോദ് റ്റി സി 26/ 1690 മാഞ്ഞാലിക്കുളം …
    25.ഹോട്ടൽ അനന്താസ് മാഞ്ഞാലിക്കുളം …
    26.ഹോട്ടൽ മുരളി ഗാന്ധാരി അമ്മൻ കോവിൽ റോഡ് തമ്പാനൂർ ….
    27.ശ്രീ ഗുരുവായൂരപ്പൻ ഹോട്ടൽ ഗാന്ധാരി അമ്മൻ കോവിൽ റോഡ് തമ്പാനൂർ …
    28.ഹോട്ടൽ ട്രാവൻകൂർ കരമന …
    29.ബിസ്മി ഹോട്ടൽ അട്ടകുളങ്ങര …
    30.ഇഫ്താർ അട്ടക്കുളങ്ങര ….
    31.സീനത്ത് ഫാമിലി റസ്റ്റോറൻറ് മണക്കാട് …
    32.ബിസ്മി ഫാമിലി റസ്റ്റോറൻറ് മണക്കാട് …
    33.ഹോട്ടൽ ബുഹാരി അട്ടകുളങ്ങര …
    34.ഹോട്ടൽ അയാസ് അട്ടക്കുളങ്ങര …
    35.സൺ വ്യൂ ഈസ്റ്റ് ഫോർട്ട് ….
    36.ഹോട്ടൽ സിറ്റി ടവർ ഓവർ ബ്രിഡ്ജ് …
    37.അരുളകം ഹോട്ടൽ തമ്പാനൂർ ….
    38.ഹോട്ടൽ ന്യൂ പാരഗൺ തമ്പാനൂർ …
    39.ഹോട്ടൽ ആര്യാസ് പാർക്ക് തമ്പാനൂർ ….
    40.ഇന്ത്യൻ കോഫി
    നഗരസഭയുടെ നടപടിയും,പേരുവിവരങ്ങളും പുറത്തുവിടാൻ നഗരസഭാധ്യക്ഷൻ കാണിച്ച മഹാമനസ്കതയ്ക്ക് അഭിനന്ദനമർഹിക്കുന്നു.എന്നാൽ ഈ വിവരം ജനങ്ങളെ യഥാവിധി അറിയിക്കുന്നതിൽ പല മാധ്യമങ്ങളും ,ചാനലുകളും പഴയപോലെ എവിടെയും മൗനം പാലിച്ചതായും കാണാം.

വിശന്നു വലഞ്ഞു നല്ല ആഹാരത്തിനായി ഹോട്ടലുകളിൽ ചെന്നെത്തുന്നവരുടെ മുന്നിലേയ്ക്ക് കൊണ്ടുവയ്ക്കുന്നത് മേൽ പിടിച്ചെടുത്ത വിധത്തിലുള്ള ഇറച്ചിയും ,മീനും ,കറികളും, ഐസ്ക്രീം തുടങ്ങിയവയൊക്കെയും ആയിരിക്കാം. നിങ്ങളും, നിങ്ങളുടെ കുഞ്ഞുകുട്ടികളും രോഗാതുരരും ഒക്കെ ഇതൊക്കെ വാരി വലിച്ച് കഴിച്ച് നേരെ ആശുപത്രിയിലേയ്ക്ക് പോകേണ്ട ഒരവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.എങ്ങനെയും കാശുണ്ടാക്കി കീശ നിറക്കാനുള്ള ഹോട്ടൽ മുതലാളിമാരുടെ ശ്രമത്തിന് ഇനിയും തടയിടേണ്ടത് ആവശ്യമായിരിക്കുന്നു.അതിനായി മാറേണ്ടത് നിയമം ആണെങ്കിൽ അത് മാറണം.കനത്തശിക്ഷാനടപടികൾ ഉണ്ടാകണം.ഇപ്പോഴത്തെ ചെറിയ പിഴ അതിനുതകുകയില്ല. കാത്തിരിപ്പില്ലാതെയുള്ള കനത്തശിക്ഷാനടപടികൾ മാത്രമാണ് അതിന് ഒരുപരിഹാരം.

തിരുവനന്തപുരം നഗരത്തിലെ അവസ്‌ഥ ഇതാണെകിൽ നാട്ടിൻ പുറങ്ങളിലെ അവസ്‌ഥ എന്തായിരിക്കും. അങ്ങനെ വരുമ്പോൾ കേരളത്തിലെ മുഴുവൻ ഹോട്ടലുകളുടെ പ്രവർത്തനം എന്റായിരിക്കും… ആലോചിക്കുക..90 ശതമാനം ഹോട്ടലുകളിലും വിളമ്പുന്നത് മാലിന്യ/ വിഷലിപ്തമായ ഭക്ഷണസാധനങ്ങൾ ആയിരിക്കും എന്നതിൽ തർക്കമുണ്ടാവില്ല. ഇത്തരത്തിൽ ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലാകൊല ചെയ്യുന്ന ഹോട്ടൽ ഉടമകൾക്കെതിരെ നിയമനടപടി ഉണ്ടാകണം. ഹോട്ടലുകളുടെ പേരുവിവരങ്ങൾ കർശനമായി വെളിപ്പെടുത്തണം…നിയമം മാറണം…കടുത്ത ശിക്ഷയും ഉണ്ടാകണം…ഹോട്ടൽ മുതലാളിമാർക്ക് നിയമത്തെ പേടിയുണ്ടാകണം …..വാർത്താമാധ്യമങ്ങളും,ചാനലുകളും ഈ കൂട്ടരുടെ പേരുവിവരങ്ങൾ നിർബന്ധമായും വെളിപ്പെടുത്തണം. ..അതാണ് കലാധ്വനി ന്യൂസിന് ചൂണ്ടിക്കാട്ടാനുള്ളത്..

തിരുവനന്തപുരം നഗരസഭ മേയർ വി. കെ. പ്രശാന്തിന്റെ ധീരമായകാൽവെപ്പിന് അഭിനന്ദനങ്ങൾ ………ന്യൂസ് എഡിറ്റർ