ശ്രീഹരിക്കോട്ട; രാജ്യം ആവേശത്തോടെ കാത്തിരുന്ന ചന്ദ്രയാൻ 2 ന്റെ വിക്ഷേപണം മാറ്റിവച്ചു. വിക്ഷേപണത്തിന് 56 മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് കൗണ്ട്ഡൌൺ നിർത്തിവെച്ച് വിക്ഷേപണം മാറ്റിവച്ചതായി ഐ.എസ.ആർ.ഒ അറിയിച്ചത്. വിക്ഷേപണത്തിനുള്ള പുതിയ തീയതി ഐ.എസ്.ആർ. ഒ വ്യക്തമാക്കി.
സാങ്കേതിക തകരാർ മൂലമാണ് കൗണ്ട് ഡൗൺ നിർത്തിവെച്ച് വിക്ഷേപണം മാറ്റിവച്ചത്. പുലർച്ചെ 2 .51 നു ആയിരുന്നു വിക്ഷേപണം നടത്താൻ തീരുമാനിച്ചിരുന്നത്.