2019ലെ അവസാന ചന്ദ്രഗ്രഹണം ഇന്ന് ; ഇനിയൊരു ചന്ദ്രഗ്രഹണം 2021 ൽ മാത്രം:

2019ലെ അവസാന ചന്ദ്രഗ്രഹണം ഇന്ന് ; ഇനിയൊരു ചന്ദ്രഗ്രഹണം   2021 ൽ മാത്രം:

ന്യൂഡല്‍ഹി: 2019ലെ അവസാന ചന്ദ്രഗ്രഹണം ഇന്നു നടക്കും. ഇനിയൊരു ചന്ദ്രഗ്രഹണം കാണാനായി 2021 മെയ് 26 വരെ കാത്തിരിക്കണം. ഇന്ത്യയില്‍ ഭാഗികമായി ചന്ദ്രഗ്രഹണം തുടക്കം മുതല്‍ അവസാനം വരെ വീക്ഷിക്കാം.

രാത്രി 12.13 മുതല്‍ ഇന്ത്യയില്‍ ചന്ദ്രഗ്രഹണം കാണാം. 1.31 നു ചന്ദ്രന്‍ ഭാഗികമായി ഗ്രഹണത്തിന്റെ പിടിയിലാകും. മൂന്നു മണിയോടെ പൂര്‍ണമായും ചന്ദ്രന്‍ ഗ്രഹണത്തിന്റെ പിടിയിലാകും. ബുധനാഴ്ച്ച പുലര്‍ച്ച 5.47ന് ചന്ദ്രന്‍ ഗ്രഹണത്തില്‍ നിന്നും പുറത്തുവരും.ഇന്ത്യയ്ക്കു പുറമെ യൂറോപ്പ്, ദക്ഷിണ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഗ്രഹണം കാണാനാകും .