കൊച്ചി : മൂന്നാര്‍ കയ്യേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി കയ്യേറ്റം നടത്തിയ ഇടത്തെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് വൈദ്യുതിയും വെള്ളവും സർക്കാർ നൽകുന്നു .ഇത് ജനങ്ങളെ വഞ്ചിക്കലാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
മൂന്നാറിലെ കയ്യേറ്റ ഭൂമിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്ന രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. മൂന്നാറിലെ കയ്യേറ്റ ഭൂമിയിൽ നിർമ്മാണങ്ങൾ നിർത്തിവെക്കണമെന്ന കോടതി ഉത്തരവ് നിലനിൽക്കെ വൈദ്യുതി പോസ്റ്റുകൾ ഇടുന്നത് കോടതിയലക്ഷ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പരിസ്ഥിതി സംരക്ഷണ സമിതി നല്കിയ ഹര്‍ജി പരിഗണിക്കുമ്പോള്‍ ചീഫ് ജസ്റ്റിസാണ് സര്‍ക്കാരിനെ വിമര്‍ശിച്ചത്. മൂന്നാറില്‍ സര്‍ക്കാര്‍ കയ്യേറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ്. അനധികൃത നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു.ഒരു ഭാഗത്ത് കൈയ്യേറ്റങ്ങളെ എതിര്‍ക്കുന്നു എന്ന് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നുണ്ട്.
എന്നാല്‍ കയ്യേറ്റസ്ഥലത്ത് അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്കു സര്‍ക്കാര്‍ വൈദ്യുതി കണക്ഷനും വെള്ളവും നല്കുന്നു. ഇത് പൊതു ജനങ്ങളെ വഞ്ചിക്കലാണ്. ഒരു ഭാഗത്ത് എതിര്‍ക്കുന്നുവെന്ന് പറയുമ്പോള്‍ മറുവശത്തു കൈയ്യേറ്റക്കാര്‍ക്ക് സൗകര്യം ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഡിവിഷന് ബഞ്ച് വ്യക്തമാക്കി. ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി.courtesy :janam :