ബാംഗ്ലൂര്‍: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ഗവര്‍ണര്‍. ഇന്ന് ഉച്ചയ്ക്ക് 1.30 ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ വാജുഭായ് വാല കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് നിര്‍ദ്ദേശം നല്കി.
കര്‍ണാടകയില്‍ ഇന്നലെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഗവര്‍ണറുടെ നിര്‍ദ്ദേശത്തെ അംഗീകരിക്കാതെ നിയമസഭ പിരിഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എമാര്‍ ഇന്നലെ രാത്രി മുഴുവന്‍ സഭയില്‍ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.
വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന നിര്‍ദ്ദേശം ഗവര്‍ണര്‍ സ്പീക്കര്‍ക്ക് കൈമാറിയത്. എന്നാല്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളി നിയമസഭ പിരിയുകയാണുണ്ടായത്.. ഇന്ന് 11 മണിക്കാണ് സഭ വീണ്ടും ചേരുന്നത്.