ബാംഗ്ലൂര്‍: ഇന്നലെ വൈകിട്ട് ആറ് മണിക്ക് മുന്‍പായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നുള്ള ഗവര്‍ണറുടെ അന്ത്യശാസനം തള്ളി കര്‍ണാടക നിയമസഭ ഇന്നലെ പിരിഞ്ഞു.ഇന്നലെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ വാജുഭായ് വാല സ്പീക്കര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കര്‍ ഇതിന് വഴങ്ങിയില്ല.
ഇന്നലെ1.30 ന് മുന്‍പായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമയം കഴിഞ്ഞിട്ടും ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ പാലിച്ചില്ല. തുടര്‍ന്നാണ് തുടർന്നാണ് വൈകിട്ട് 6 മണിക്ക് മുന്‍പായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ വീണ്ടും അന്ത്യശാസനം നല്‍കിയത്.എന്നാല്‍ ഗവര്‍ണറുടെ ഈ നിര്‍ദ്ദേശവും തള്ളിയാണ് സഭ പിരിഞ്ഞത്.