ആലപ്പുഴ: ലേക്ക് പാലസ് വിഷയത്തില്‍ ആലപ്പുഴ നഗരസഭാ സെക്രട്ടറി ജഹാംഗീര്‍ അവധിയില്‍ പ്രവേശിച്ചു. ഐ.ഐ.ടിയില്‍ ഉപരി പഠനത്തിന് പോകാനെന്ന പേരിലാണ് ജഹാംഗീര്‍ 2 വര്‍ഷത്തെ അവധിയില്‍ പോകുന്നത്.ലേക്ക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മ്മാണത്തിന് നഗരസഭ സെക്രട്ടറി എന്ന നിലയില്‍ ജഹാംഗീര്‍ ചുമത്തിയ ഒരു കോടി പതിനേഴ് ലക്ഷം രൂപ 34 ലക്ഷമായി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.ഈ നപടിയിലൂടെ ജഹാംഗീര്‍ അനഭിമതനായി .
കഴിഞ്ഞ കൗണ്‍സില്‍ യോഗം സെക്രട്ടറിയുടെ സസ്പെന്ഷന് ശുപാര്‍ശ ചെയ്തിരുന്നു. ഇതേ സമയം സര്‍ക്കാര്‍ സമ്മര്‍ദ്ദം സഹിക്കാനാകാതെയാണ് സെക്രട്ടറി ഈ നിലപാട് എടുത്തതെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് ആലപ്പുഴ നഗരസഭ സെക്രട്ടറി 2 വര്‍ഷത്തെ അവധിയില്‍ പോകുന്നത്.kadappad :janam