ന്യൂഡല്‍ഹി: ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ കുടുങ്ങിയ ഇന്ത്യയ്ക്കാരെ മോചിപ്പിക്കാന്‍ തീവ്ര ശ്രമങ്ങളുമായി വിദേശകാര്യമന്ത്രാലയം.ഇറാന് നയതന്ത്ര പ്രതിനിധികളുമായി വിദേശകാര്യമന്ത്രാലയം നിരന്തരം സമ്പര്‍ക്കത്തിലാണെന്നും ഇവരെ എത്രയും വേഗം മോചിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി.
ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മൂന്നു മലയാളികളടക്കം പതിനെട്ട് ഇന്ത്യക്കാരാണ് കുടുങ്ങിയിട്ടുള്ളത്. ഇതുകൂടാതെ രണ്ടാഴ്ച മുന്‍പ് ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലിലും മൂന്നു മലയാളികളണ്ട്. ഇരുകപ്പലിലുള്ളവരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വിദേശകാര്യസഹമന്ത്രി വി. മുരളീധരന് വ്യക്തമാക്കിയിരുന്നു.