തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജിൽ അഖിൽ വധശ്രമകേസിൽ ഒരാൾകൂടി അറസ്റ്റിൽ.പന്ത്രണ്ടാം പ്രതിയായ പെരിങ്ങമല കല്ലിയൂർ ശാന്തി ഭവനിൽ അക്ഷയിനെയാണ് [19 ] അറസ്റ്റ് ചെയ്തത്.
സി ഐ ജി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ നിന്നാണ് അക്ഷയിനെ അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഏഴായി.യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് അംഗമായിരുന്നു അക്ഷയ്.