ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനക്ക് …. റഷ്യയില്‍ നിന്നും ആര്-27 എയര്‍ ടു എയര്‍ മിസൈലുകള്‍ വാങ്ങാന്‍ ധാരണയായി. ഇതു സംബന്ധിച്ച കരാറില്‍ വ്യോമസേന ഒപ്പുവച്ചു. 1500 കോടിയോളം രൂപയുടെ കരാറിലാണ് വ്യോമസേന ഒപ്പുവച്ചത്.
ഏത് പ്രതികൂല കാലാവസ്ഥയിലും ലക്ഷ്യം കാണാന്‍ പ്രാപ്തിയുള്ളവയാണ് ആര്-27 മിസൈലുകള്‍. 4 മീറ്റര്‍ നീളവും 253 കിലോ ഗ്രാം ഭാരമുള്ള മിസൈലിന് 60 കിലോമീറ്റര്‍ ദൂരത്തുള്ള ലക്ഷ്യത്തെ വരെ തകര്‍ക്കാന്‍ കഴിയും. എസ്യു-30എംകെഐ യുദ്ധവിമാനങ്ങളിലാണ് ആര്-27 മിസൈലുകള്‍ ഘടിപ്പിക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ 50 ദിവസത്തിനുള്ളില്‍ 7,600 കോടിയോളം രൂപയുടെ കരാറിലാണ് ഇന്ത്യന്‍ വ്യോമസേന ഒപ്പുവച്ചത്. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ രാജ്യസുരക്ഷക്ക് ആവശ്യമായ എന്ത് യുദ്ധോപകരണവും വാങ്ങാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ വ്യോമസേനക്ക് നല്‍കിയിരുന്നു.