തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് പ്രതികളായ എസ്എഫ്ഐ നേതാക്കളെ പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്ന് അയോഗ്യരാക്കി. പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ പിഎസ് സി കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ നിന്നാണ് നീക്കിയത്.
പിഎസ്സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് എസ്എഫ്ഐ നേതാക്കള്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇവര്‍ ക്രമക്കേട് നടത്തിയതെന്ന് പിഎസ് സി സ്ഥിരീകരിച്ചു. പരീക്ഷസമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്എംഎസായി ലഭിച്ചുവെന്നാണ് നിഗമനം.പരീക്ഷ കേന്ദ്രത്തില്‍ ഇവരെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് പോലീസ് ആണെന്നും അതിനായി ക്രൈം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനാവശ്യമായ റിപ്പോര്‍ട്ട് കൈമാറുമെന്നും കമ്മീഷന് തീരുമാനിച്ചിട്ടുണ്ട്.(കടപ്പാട്;ജനം)