ഡൽഹി : മുൻ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് (67) അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്ന് വൈകിട്ടോടെ ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ച സുഷമ സ്വരാജിന്റെ നില രാത്രിയോടെ ഗുരുതരമാകുകയായിരുന്നു . കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ, നിതിൻ ഗഡ്കരി എന്നിവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.