ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിനാണ് അന്ത്യമായതെന്ന് സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം. ട്വീറ്ററിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്.
സുഷമ ജിയുടെ മരണം വ്യക്തിപരമായ നഷ്ടമാണ്. ഇന്ത്യയ്ക്ക് വേണ്ടി അവര്‍ ചെയ്ത കാര്യങ്ങളിലൂടെ അവര്‍ എന്നും സ്‌നേഹത്തോടെ ഓര്‍മ്മിക്കപ്പെടും. നിര്‍ഭാഗ്യകരമായ മണിക്കൂറില്‍ അവരുടെ കുടുംബത്തിന് പ്രാര്‍ത്ഥനയും പിന്തുണയും അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്ററില്‍ കുറിച്ചു: