ഓരോ റിസോർട്ടിനു അനുമതി നൽകുമ്പോഴും പറഞ്ഞിരുന്നു ,ഞങ്ങൾക്ക് ഭീഷണിയാണെന്ന് …സർക്കാർ അത് കേട്ടില്ല ‘ നൊമ്പരമായി പുത്തുമലക്കാരുടെ വാക്കുകൾ:

ഓരോ റിസോർട്ടിനു അനുമതി നൽകുമ്പോഴും പറഞ്ഞിരുന്നു ,ഞങ്ങൾക്ക് ഭീഷണിയാണെന്ന് …സർക്കാർ അത് കേട്ടില്ല ‘ നൊമ്പരമായി പുത്തുമലക്കാരുടെ വാക്കുകൾ:

കല്പറ്റ : ‘ ഓരോ റിസോർട്ടിനു അനുമതി നൽകുന്നതായി സർക്കാർ അറിയിപ്പ് വരുമ്പോഴും ഞങ്ങൾ പറഞ്ഞിരുന്നു ഇത് ഭീഷണിയാണെന്ന് ,അന്നൊന്നും ആരും അത് കേട്ടില്ല ‘ ഉറ്റവരെ നഷ്ടപ്പെട്ട പുത്തുമലക്കാരുടെ വാക്കുകൾ . ദേഷ്യമോ,സങ്കടമോ ഒന്നുമില്ല അവർക്കിപ്പോ,നിസംഗത മാത്രം .

വലിയ പാറകൾ തോട്ട വച്ച് പൊട്ടിച്ചാണ് റിസോർട്ടുകൾ നിർമ്മിച്ചത് . പത്തോളം റിസോർട്ടുകൾ അവിടെ പണിതു . മണ്ണിനു ഇളക്കം സംഭവിച്ചതാണ് പുത്തുമല തകരാൻ കാരണമെന്നും നാട്ടുകാർ പറയുന്നു . 100 ഏക്കറോളം ഉണ്ടായിരുന്ന ഗ്രാമത്തിൽ ഇന്ന് പ്രളയം തകർത്തെറിഞ്ഞ അവശിഷ്ടങ്ങൾ മാത്രമാണ് കാണാനാകുക .രണ്ടു തവണയാണ് ഇവിടെ ഉരുൾപൊട്ടിയത് . വീടുകളിരുന്നിടത്ത് ഇപ്പോൾ പാറകളും,മരത്തടികളും മാത്രം.

ഉരുൾപൊട്ടിയ സ്ഥലം കാണാനായി കൂട്ടത്തോടെ ആളുകൾ എത്തുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട് . 11 മണ്ണുമാന്തി യന്ത്രങ്ങളാണ് രക്ഷാ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നത് .(കടപ്പാട്..ജനം)